ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചതുൎത്ഥൊദ്ധ്യാഗഃ ൩൧

ത്യമലക്ഷ്മിയാകുന്നതുംകെവലം പണ്ഡിതന്മാ
രുള്ളിൽ ബുദ്ധിയാകുന്നതും പുണ്യാത്മനാമു
ള്ളിൽശ്രദ്ധയാകുന്നതും സൽക്കുലജന്മിനാം
ലജ്ജയാകുന്നതും ദുഃഖനാശെ നിന്തിരുവടി
താനെല്ലൊ അങ്ങിനെയുള്ളദെവിക്കു നമസ്കാ
രമിങ്ങിനെവിശ്വത്തെ രക്ഷിക്ക വെണമെ
എന്തുവൎണ്ണിപ്പതു ചിന്ത്യന്തവരൂപമെന്തു വ
ൎണ്ണിപ്പതുവീൎയ്യമ്മഹാത്ഭുതം എന്തു വൎണ്ണിപ്പതു
യുദ്ധവൈദഗ്ദ്ധ്യങ്ങൾ സന്തതന്തെ നമസ്കാ
രംജഗന്മയെ സൎവ്വപ്രപഞ്ചത്തിനുംഹെതുഭൂ
തയാംസൎവ്വാശ്രയെ ത്രിഗുണാത്മികെ ശാശ്വ
തെ നാഥെഹരിഹരബ്രഹ്മാദികളാലു മെതുമറി
ഞ്ഞുകൂടാതെജഗന്മയെ സൎവ്വന്തവൈവാംസഭൂ
തംജഗദിദമവ്യാകൃതയാം പ്രകൃതിയാകുന്നതും
സ്വാഹെത്യുദിൎയ്യമഖെഷുസുരഗണം ദാഹമക
ന്നുടൻ തൃപ്തിയെപ്രാപിപ്പൂ പിന്നെസ്വധാ
ശബ്ദമുച്ചാൎയ്യകൎമ്മണി നന്നായ്പിതൃക്കളും തൃ
പ്തിയെപ്രാപിച്ചു സൎവ്വെന്ദ്രിയങ്ങളെയും മട
ക്കിസ്സദാസൎവ്വദാമൊക്ഷാൎത്ഥികളാ മ്മുനികളാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/35&oldid=187508" എന്ന താളിൽനിന്ന് ശേഖരിച്ചത്