ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦ അഷ്ടമൊദ്ധ്യായഃ

ഭൂ മണ്ഡലന്തന്നിലിട്ടാ ൎത്താൾഭയം‌കരം ച
ണ്ഡമുണ്ഡന്മാരുടെ തലരണ്ടു ച്ചണ്ഡികാദെ
വിതൻ മുമ്പിൽവെച്ചീടിനാൾ സന്തുഷ്ടയാ
യൊരുദെവിയതുകണ്ടു ചിന്തിച്ചു കാളിതന്നൊ
ടരുളിച്ചെയ്തു ചണ്ഡമുണ്ഡന്മാരെനീ നിഗ്രഹി
ക്കയാൽ ദണ്ഡംകുറഞ്ഞിതിനിക്കതു കാരണം
ചാമുണ്ഡിഎന്നുചൊല്ലി സ്തുതിച്ചീടുവൊർ ഭൂ
മണ്ഡലത്തിങ്കലുള്ളജനമെല്ലാം അദ്ധ്യായമെ
ഴുസംക്ഷെപിച്ചു ചൊല്ലിനെൻ ഭക്ത്യാകുതൂഹ
ലം‌പൂണ്ടുകെട്ടീടുവിൻ.

അഷ്ടമൊദ്ധ്യായഃ

ചണ്ഡമുണ്ഡന്മാർപെരുമ്പടയൊടു മദ്ദണ്ഡ
ധരാലയം പുക്കൊരനന്തരം സുംഭനുംകൊപി
ച്ചുസെനാനികളൊടു വൻപടയൊക്ക വരുവാ
ൻ‌നിയൊഗിച്ചു കംബുക്കളെണ്പത്താറുണ്ടുദൈ
തെയന്മാർ കൂട്ടമൊരെണ്പത്തുനാലുകം‌ബുക്കളും
കൊട്ടവിയന്മാരൊരു നൂറുധൂമ്രന്മാർ ശൌൎയ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/54&oldid=187545" എന്ന താളിൽനിന്ന് ശേഖരിച്ചത്