ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമൊദ്ധ്യായഃ ൫

ന്തരെ കാണായിതൊരുവൈശ്യൻ തന്നെയു
മൊരുദിനം ക്ഷൊണീപാലനുമവ ന്തന്നൊടു
ചൊദ്യംചെയ്താൻ ആരെടൊഭവാനിഹകാന
നെവന്നീടുവാൻ കാരണമെന്തുമുഖംവാടുവാ
നെന്തുമൂലം എതാനുമൊരുദുഃഖമുണ്ടെന്നു തൊ
ന്നുംകണ്ടാത്സാദരംപരമാൎത്ഥം ചൊല്ലുകെന്നൊ
ടുസഖെ ഇത്ഥംഭൂപതിവാക്യംകെട്ടൊരു വൈ
ശ്യൻതാനു മെത്രയുംവിനീതനായുത്ത രമുരചെ
യ്താൻ എങ്കിലൊസമാധിയാംവൈശ്യൻഞാ
നറിഞ്ഞാലും സംഖ്യയില്ലാതധനമുണ്ടു മൽഗൃ
ഹത്തിങ്കൽ അൎത്ഥലൊഭികളായപുത്രദാരാദി
കളാ ലത്യൎത്ഥംനിരസ്തനായ്ദുഃഖിച്ചുപുറപ്പെട്ടെ
ൻ അവൎക്കുകുശലമൊകുശലമല്ലെന്നൊതാൻ
പ്രവൃത്തിയെന്തെന്നെല്ലാമതുമൊന്നറിഞ്ഞി
ല്ലെ അൎത്ഥവുമസദ്വയംചെയ്ക യൊ രക്ഷിക്ക
യൊ ഭൃത്യവൎഗ്ഗവുമെന്തുചെയ്താരെ ന്ന റിഞ്ഞി
ല്ലെ സദ്വൃത്തന്മാരൊമറ്റുദുൎവൃത്തന്മാരൊ മമ
പുത്രന്മാരെന്നുമറിഞ്ഞീലഞാനി വയെല്ലാംചി
ത്തത്തിൽ നിരൂപിച്ചു ദുഃഖമെന്നതുകെട്ടു പൃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/9&oldid=187456" എന്ന താളിൽനിന്ന് ശേഖരിച്ചത്