ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൧൧)

യൊഗ്യ നല്ലകം പൂവാൻ അടിയനിനിയങ്ങുവിടകൊള്ളുന്നെനെന്നു വി
ടയുംതൊഴുതവനനുജ്ഞവാങ്ങീടിനാൻ വീണ്ടുപൊന്നിങ്ങുവന്നുതന്നുടെ
ഗൃഹം പക്കു തീണ്ടുന്നചണ്ഡാലരെദൂരവെനീക്കി നിത്യം വിഷ്ണുദ്ധ്യാന
വും ചെയ്തുവിഷയങ്ങളിലുള്ള തൃഷ്ണയുമുപെക്ഷിച്ചുനാമകീൎത്തനം ചെയ്തു
ശുദ്ധനായുപാസിച്ചവസിച്ചചിരകാലം ചിത്തത്തിലധിവസിച്ചിതുനാ
രായണനും ദുരിതങ്ങളുമെല്ലാമകന്നു ചമഞ്ഞിതു പരമാനന്ദം പൂണ്ടുമരുവീ
ടിനകാലം തന്നുടെഹൃദയത്തിലുറച്ചബലാലെവം നന്നല്ലീ വാസമി
നിക്കെന്നുറച്ചകതാരിൽ തന്നുടെപത്രമിത്രകളത്രാദികളെയും നന്നായി
പരിത്യജിച്ചെകദാപുറപ്പെട്ടാൻ എതൊരുദിക്കിന്നുപൊകാവിതെന്നൊ
ൎത്തനെരം ചെതസിതൊന്നീ പുരുഷൊത്തമനനുഗ്രഹാൽ ദിവ്യക്ഷെത്ര
ങ്ങൾതൊറുംചെന്നുസെവിച്ചിടെണം നിൎവൃതി ലഭിച്ചീടുമതിനുവെണ്ടതി
പൊൾ മമ്പിനാൽഗുരുവിനെച്ചെന്നുകണ്ടനുജ്ഞയും സമ്പ്രാപിച്ചിട്ടുവെ
ണമെന്നൊൎത്തുനടകൊണ്ടാൻ ബദൎയ്യാശ്രമത്തിനുചെന്നുതന്നാചാൎയ്യന്ത
ൻ പാദപങ്കജംകൂപിവീണുടൻ വണങ്ങിനാൻ അടിയനിതെല്ലൊദുശ്ച
രൻ നിന്തിരുമല രടിയെന്നിയെ പനരാശ്രയമില്ലപൊറ്റി ഇത്തരംചൊ
ല്ലിനമസ്കരിച്ചദുശ്ചരനെ സത്യശൎമ്മാവുകണ്ടുസന്തൊഷിച്ചരുൾ ചെയ്താ
ൻ ഉത്തിഷ്ടൊത്തിഷ്ടഭദ്രമസ്തുതെഭദ്രമതെ ചിത്തശാന്തിയുന്തവവന്നതു
ശ്ചിതംചിത്രം അന്നെരമെഴുനീറ്റുതൊഴുതുനിന്നുചൊന്നാ നൊന്നിനി
യനുഗ്രഹിക്കെണം നിന്തിരുവടി കൈവല്യം വരുവതിന്നായ്വ‌രന്നൽകീടെ
ണം ദൈവജ്ഞൊത്തമഭവാൻ മറ്റൊന്നുംവെണ്ടീലമെ ഇത്ഥം ദുശ്ചരവാ
ക്യം കെട്ടുടനരുൾ ചെയ്തു സത്യശൎമ്മാവുകാരുണ്യാൎദ്രമാനസത്തൊടും ഉൎവ്വി
യെപ്രദക്ഷിണം ചെയ്തു വൈകാതെയൊരൊ ദിവ്യക്ഷെത്രങ്ങൾ തൊറും
സെവിച്ചുതീൎത്ഥസ്നാനം നിത്യവുംചെയ്തുദെഹചിത്തശുദ്ധിയും ചെൎത്ത ഭ
ക്ത്യാ നീകൊകമുഖം പ്രാപിച്ചവസിച്ചാലും തത്രൈവതപസ്സുചെയ്തിരു
ന്നാലാശുതവ മുക്തിസിദ്ധിക്കുമതിനില്ലസംശയമെതും സത്യശൎമ്മാവി
ൻ നിയൊഗത്തെയും പരിഗ്രഹി ച്ചെത്രയും മുഴുത്തൊരുഭക്തിയുമുറപ്പിച്ചു
ഭൂമിയെ പ്രദക്ഷിണം ചെയ്തൊരൊപുണ്യക്ഷെത്രം കാമമൊഹാദിംവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/15&oldid=180543" എന്ന താളിൽനിന്ന് ശേഖരിച്ചത്