ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൨) വില്വംപുരാണം

ടിങ്ങുസെവിച്ചുടൻ ചെന്നിതുകൊകമുഖമാകിയപുണ്യക്ഷെത്രെ നന്നാ
യിത്തവസ്സുംചെയ്തിരുന്നാൻപലകാലം തത്രൈവഭഗവദ്ധ്യാനം ചെയ്തു
മരിച്ചുടൻ മുക്തിയുംസിദ്ധിച്ചിതുദുശ്ചരനതുകാലം പരമെശ്വരനിത്ഥമരു
ളിച്ചെയ്തനെരം പരമെശ്വരിചൊദിച്ചീടിനാൾഭഗവാനെ ഇങ്ങിനെ
കൃപയുണ്ടായ്വരുവാനവനങ്ങു മുന്നമെന്തൊരുപുണ്യം ചെയ്തും തന്നതു
മെല്ലാം അരുളിച്ചെയ്തീടെണമെന്നപ്പൊൾഭഗവാനു മരുളിച്ചെയ്തുഭദ്രെ
പാൎവതികെട്ടാലും നീ ദുശ്ചരനുടെപൂൎവജന്മം കെട്ടാലുമെങ്കിൽ ഭിക്ഷയുമെ
റ്റുനടപ്പൊരുവാഷണ്ഡിയെല്ലൊ ഭിണ്ണികിയെന്നു പെരും പറയും മഹാ
ലൊകർ ഒദനമെല്ലാവരുംകൊടുക്കും കൃപയാലെ ഹാസ്യമായുള്ളൊരനുകാ
രങ്ങളവക്കൊണ്ടു ലാസ്യവുംകാട്ടിച്ചിരിപ്പിക്കുമെല്ലാവരെയും. അന്നൊരു
ദിനമൊരുവിഷ്ണുക്ഷെത്രത്തിങ്കൽ പൊയന്നെരവിടെക്കാണായിതു പ
ലരെയും ദ്വാദശിദിനമുപവസിച്ചുവസിക്കുന്ന തൊദനം കിട്ടുമെന്നു ക
ല്പിച്ചാൻ ഭിന്ധികിയും എതാനുംവിശെഷമുണ്ടിവിടെ കൂടപാൎത്താൽ സാ
ദരം ചൊറുംകിട്ടുമെന്നുറച്ചവനപ്പൊൾ മനസ്തൊഷത്തൊടുപവസിക്കു
ന്നവർകളൊ ടിനിക്കും നൊമ്പെന്നവരൊടുരചെയ്തുപാൎത്താൻ അന്നുപ
വാസംചെയ്തു പിറ്റെന്നാളുഷക്കുമ്പൊൾ തന്നുടൊഗെഹന്തൊറും പൊയാ
രങ്ങവർപിന്നെ ഭിണ്ഡികിക്കാരും ചൊറുകൊടുത്തിലെല്ലൊതാനും വൈഷ്ണ
വക്ഷെത്രത്തിങ്കൽ ദ്വാദശിനൊറ്റഫലം വൈഷ്ണവനായ സത്യശൎമ്മാ
വിനെക്കണ്ടപ്പൊൾ ഉദിച്ചുമുന്നമുപവസിച്ചഫലമതുമ്മധുദ്വൈഷിയെ
സ്സെവിച്ചാലതുപഴുതാക മൌനമൊടന്യശ്രദ്ധരഹിതനായിത്തന്നെ ദാ
നവാരാതിക്ഷെത്രെദ്വാദശിദിനം ബലാൽ നൊറ്റതുമൂലം നല്ലജന്മങ്ങ
ളാറുംകഴിഞ്ഞെറ്റവു മുഖ്യമായ ഭൂദെവജന്മംകിട്ടി അന്നുമൊക്ഷവും വ
ന്നു പാൎവ്വതികെട്ടാലുന്നീ പന്നഗശായിമാഹാത്മ്യങ്ങളാൎക്കറിയാവു
എന്നതുകെട്ടുചൊദ്യം ചെയ്തിതുഭഗവതീ ചന്ദ്രശെഖരപരമെശ്വരഭഗവാ
നെ എന്തിനുസത്യശൎമ്മൻ ദുശ്ചരനൊടും ചൊല്ലി സന്തതം കൊകമുഖത്തി
ങ്കൽ ചെന്നിരുന്നെവം ചിന്തിച്ചു ഭഗവാനെത്തപസ്സുചെയ്തുതത്ര ബ
ന്ധവും തീൎക്കെന്നതിൻ കാരണമരുൾ ചെയ്ത പാൎവ്വതിയുടെ ചൊദ്യമിങ്ങി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/16&oldid=180544" എന്ന താളിൽനിന്ന് ശേഖരിച്ചത്