ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൨൧)

ദ്രിതങ്കൽശിലമയനായവതരി ച്ചല്ലൽമത്ഭക്തന്മാൎക്കുതിൎപ്പാനായ്വാസംചെ
യ്തെൻ പിന്നെത്താനാമലകന്തന്നൊടുചൊദ്യഞ്ചൈതാൻ നിന്നുടെമ
നൊരൎത്ഥം ചൊല്ലിക്കൊൾ മടിയാതെ നിന്നൊളം തപസ്സുള്ളൊരാരുമില്ലറി
ഞ്ഞാലും നിന്നുടെതപൊബലംകൊണ്ടുഞാൻപ്രസാദിച്ചെൻ എന്നതു
മൂലം മുനിബാലകനരുൾചെയ്താൻ വന്നിതുമനൊരഥമെല്ലാമിന്നിനൊക്കി
പ്പൊൾ ജനനമരണമാംസമുദ്രത്തിങ്കൽ നിന്നു കനിവൊടെന്നെക്കരെ
കെരണം നിന്തിരുവടി നിന്തിരുവടിയുടെപാദാരവിന്ദങ്ങളിൽ സന്തത
തിളക്കമില്ലാത്തൊരുഭക്തിവെണം പാപിയാം കലിവന്നു ഭാരതഖണ്ഡത്തി
ങ്കൽ പ്രാപിച്ചു ധൎമ്മാസ്ഥിതി കുറച്ചു ചമക്കുന്നൊൻ വില്വാദ്രിതങ്കൽവ
സിക്കെണം നിന്തിരുവടി കല്യാണം വരുത്തുവാൻ മാനുഷൎക്കെല്ലാവൎക്കും
ഇത്ഥം പ്രാൎത്ഥിച്ചമൂലം വില്വാദ്രിതന്മെൽഞാനും നിത്യമായധിവസിച്ചീടു
ന്നുവിധാതാവെ ഭക്തനാമ്മൎത്ത്യൻശിലരൂപിയാമൊന്നുവന്നു നിത്യമാ
യ്യന്ത്രതന്ത്രസ്തൊത്രാദികൊണ്ടുമെന്മെൽ പുഷ്പഗന്ധാതികൊണ്ടുപൂജിച്ചുവ
സിക്കുന്ന തല്പമാകിലും ഫലമറ്റമില്ലാതവണ്ണം സിദ്ധിക്കും ക്ഷെത്രമാഹാ
ത്മ്യത്തിലതറിഞ്ഞാലും ഭക്തിയും വരുമവൎക്കില്ല സംശങ്കമെതും ധാതാവെന
മ്മിലുള്ള സംവാദകഥയിതു വെദനിന്നിതന്മാരായുള്ളവരൊടുമെങ്കൽ ഭ
ക്തിയില്ലാതവൎക്കും ബ്രാഹ്മണദ്വെഷികൾക്കും വിദ്വാനാമവൻ പറഞ്ഞ
റിയിക്കരുതെടൊ ൟവണ്ണം നാരായണനരുൾ ചെയ്തതുകെട്ടു ദെവനാം
വിധാതാവും സ്തുതിച്ചുഭക്തിയൊടെ സത്യലൊകത്തെ പ്രാപിച്ചീടിനൊര
നന്തരം സത്യപുരുഷനായപുരുഷൊത്തമന്താനും ശംഖചക്രാബ്ജഗദാ
ധരനായനുദിനം ശക്തികളാകും രമാഭൂമിമാരൊടും കൂടി വില്വാദ്രിതങ്കൽ
ശിലമയനായ്മരുവിനാൻ വല്ലഭെയതുമൂലമക്ഷെത്രമത്യുത്തമാ ൟവണ്ണം
മഹാദെവനരുളിച്ചെയ്താനെല്ലൊ പാൎവ്വതീദെവിയൊടുവില്വമാഹാത്മ്യ
മെല്ലാം അന്നെരംവിചാരിച്ചു പാൎവ്വതീഭഗവതീ ഒന്നരുൾചെയ്തീടെണ
മിനിയുംഭഗവാനെ വില്വാദ്രിയെന്നുചൊൽവനെന്തുകാരണമൊരുവി
ല്വവൃക്ഷാധിവാസമദിക്കിലുണ്ടാകയൊ എന്നതുകെട്ടുപരമെശ്വരനരു
ൾ ചെയ്തു ധന്യെകെളിതിന്നുകീഴുണ്ടൊരുവിലപേറും വില്വത്തിൽസ്വൎണ്ണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/25&oldid=180553" എന്ന താളിൽനിന്ന് ശേഖരിച്ചത്