ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൩൯)

ന രുണ്ടാമൊഭവാനപരാധകൎത്താവായെകൻ ഞാനെറ്റമനുചിതം പറ
ഞ്ഞെനെന്നാകിലും നൂനം നിന്തിരുവടിപൊറുത്തുകൊൾകവെണം നി
ന്തിരുവടിയുടെമായയാമൂഢാത്മാവാ യന്ധനാം ഞാനെങ്ങിനെയുചിതമ
റിയുന്നു ഇത്തരമാലാപം കൊണ്ടച്യുതപാദമൂലെ നിത്യവുംവിപത്തുകളറി
യിച്ചീടുന്നാകിൽ ഭക്തിയും കൊടുത്തീടുമാപത്തുംകെടുത്തീടും ഭക്തവത്സ
ലനായഭഗവാന്നാരായണൻ ഭക്തിവൎദ്ധനസ്തൊത്രമെന്നാലെചൊല്ല
പ്പെട്ടു ഭദ്രെചൊല്ലിനിയെന്തുകെൾക്കെണ്ടതാത്മനാഥെ എന്നരുൾചെയ്ത
നെരം ചൊദിച്ചുഭഗവതീ ഒന്നരുൾചെയ്കവെണമിനിയും പശുപതെ
കാശ്യപിയനും ചതുൎമ്മുഖനും പ്രാൎത്ഥിക്കയാൽ ആശ്രിതജനപരായണനാം
നാരായണൻ വില്വാദ്രിതങ്കൽ പ്രാദുഭാവമുണ്ടായവാറു മെല്ലമെയരുൾ
ചെയ്തുകെൾക്കെണമിനിക്കിപ്പൊൾ കെട്ടാലുമെങ്കിലതിൻ കാരണമെല്ലാം
നാഥെ ശ്രെഷ്ഠമാംകൃതത്രെതദ്വാപരയുഗ മൂന്നും കഴിഞ്ഞുകലിയുഗം പ്രാ
പ്തമായൊരുകാലം ഒഴിഞ്ഞുധൎമ്മപാദം മൂന്നുമെന്നറിഞ്ഞാലും വിപ്രക്ഷ
ത്രിയവൈശ്യശൂദ്രവൎണ്ണങ്ങൾനാലും അപ്പൊൾസംകരമായിതുടങ്ങി കലി
ബലാൽ ദാനവപ്രവരന്മാരതുകണ്ടൊക്കത്തക്ക മാനസമൊത്തുചെന്നു
ഭാൎഗ്ഗവന്തന്നെക്കണ്ടാൻ കാക്കൽ വീണൊക്കനമസ്കരിച്ചുചൊന്നാരവർ
കെൾക്കെണമവസ്ഥകൾ നിന്തിരുവടിയിപ്പൊൾ മാതാവായതും പിതാവാ
യതുമാചാൎയ്യനും ഭ്രാതാവും മറ്റാരുമില്ലടിയങ്ങൾക്കുനാഥ മുന്നംദെവക
ളുടെയസ്ത്രജാലങ്ങളെറ്റു സന്നന്മാരായാർ ചിലർമൊഹിച്ചുചിലമെല്ലാം
ഒന്നുണ്ടന്നരുൾചെയ്തുനിന്തിരുവടിനിങ്ങളിന്നിപ്പൊളടങ്ങുകനിങ്ങൾ
ക്കജയം വരാ പാൎക്കെണം കൃതത്രെതദ്വാപരംകഴിവൊളം തൊൽക്കയുമില്ല
പിന്നെകലിക്കാലത്തുനിങ്ങൾ ധൎമ്മവുംക്ഷയിച്ചുപൊമധൎമ്മം വൎദ്ധിച്ചീ
ടും കൎമ്മങ്ങൾവഴി പൊലെചെയ്കയുമില്ലാരുമെ രാഗാദിദൊഷങ്ങളാൽകാ
മക്രൊധങ്ങളൊടും രൊഗവുംവൎദ്ധിച്ചീടും മാനുഷന്മാൎക്കുനിത്യം ദെവകള
തുമൂലം ദുൎബ്ബലന്മാരായ്വരും ആവൊളംസുഖിച്ചിരിക്കാമെന്നുനിങ്ങൾക്കെ
ല്ലാം അങ്ങിനെയുള്ളകാലമിപ്പൊൾസംഭവിച്ചിതു ഞങ്ങളെന്തിനിയൊ
ന്നുമവയ്യെണ്ടതരുൾചെയ്ക നിന്തിരുവടിയെന്നുദൈത്യന്മാർചൊന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/43&oldid=180575" എന്ന താളിൽനിന്ന് ശേഖരിച്ചത്