ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൪൩)

ടെന്തഭീഷ്ടമെന്നാലുമാശുനൽകുവനിപ്പൊൾ എന്നപ്പൊൾ ഭക്തിയൊടുമ
ൎത്ഥിച്ചാൻ വിപ്രൊങ്കമൻ പന്നഗവിഭൂഷണപരമെശ്വരപൊറ്റിയമലൊ
കവുമൊരൊയമദണ്ഡങ്ങളെയുമ്മമതനരജന്മജനനമൃതികളും ഇജ്ജന്മം
കൊണ്ടെകാണ്മാനിച്ശയുണ്ടിനിക്കിപ്പൊൾ സംജ്ഞനാം നിനക്കതിന്നെത്തു
മെന്നനുഗ്രഹം കൊടുത്തുമറത്താനെന്നറിഞ്ഞുയമനപ്പൊൾ ബ്രാഹ്മണൊ
ത്തമജീവൻ യാതൊരുദെഹന്തന്നി ലാമ്മാറുപകൎന്നുകൊണ്ടങ്ങെഴുപത്തുരണ്ടു
കൊടിയൊജനവഴിപിന്നിട്ടുചെല്ലുന്നെരം കൂടയൊരൊരൊജനഞ്ചെയ്തപാ
പത്തിനൊത്ത ഘൊരമായുള്ളദണ്ഡം പലവുംകാണായ്വന്നു വെദനസഹി
യാങ്ങുകരയുംകരച്ചിലും വെദജ്ഞനായവിപ്രന്തനിക്കുകെൾക്കായ്വന്നു എ
ന്നതുകെട്ടുകാരുണ്യാൎദ്രമാനസങ്കൊടു പിന്നെയുംചൊദ്യംചെയ്തു പാൎവ്വതീ ഭഗവ
തീ എന്തൊരുകൎമ്മഞ്ചെയ്താൽ കാലദൂതന്മാരെല്ലാ മന്തസ്താപം നൽകാതെ സൌ
ഖ്യെനകൊണ്ടുപൊവു തയ്ക്കയുംചുടുമണൽതന്നിലിട്ടിഴക്കയും മുഡ്ഗരം കൊ
ണ്ടുചുറ്റു നിന്നുകൊണ്ടടിക്കയും ഇത്തരം ദണ്ഡമൊന്നും കൂടാതെയമലൊ
ക ത്തെത്തുവാനുള്ളപെരുവഴിയെനൂള്ളുനാഥ കാലദണ്ഡന്മാരെതും ദ
ണ്ഡിപ്പിയാതെകണ്ടു കാലമന്നിരത്തിങ്കൽ കാലമെകൊണ്ടെയാക്കും മാൎഗ്ഗ
സീമനിനടക്കാവുവെച്ചീടുന്നാകിൽ മാൎഗ്ഗമായ്ത്തണലൂടെപൊവൊരെ
ന്നറികനീ വാഹനങ്ങളെക്കൊടുക്കുന്നവൎക്കെല്ലാന്നല്ല വാഹനത്തി
ന്മെൽ കൂടിപൊകാമെന്നറികനീ ച്ശത്രം നൽകുകിൽ തഴനിഴലിൽകൂടെ
പ്പൊകാം തണ്ഡീർനൽകീടുന്നൊൎക്കുദാഹം കൂടാതെപൊകാം അന്നം ന
ൽകുന്നൊൎക്കമതുപയൊഗിച്ചുകൊള്ളാം വിളക്കുവെപ്പിച്ചീടിൽ വെളിച്ചം
കണ്ടുപൊകാം ഇല്ലങ്ങൾ നൽകീടുകിലില്ലവും സിദ്ധിച്ചീടും യാതൊന്നു
സാധുക്കൾക്കുദാനംചെയ്യുന്നുതെന്നാൽ പ്രീതിപൂണ്ടതിനനുരൂപമായ
ജിച്ചീടാം എങ്ങിനെയുള്ളജനം സാധുക്കളാകുന്നതെ ന്നംഗജരാതെക
നിഞ്ഞരുളിച്ചെയ്തീടെണം തന്നുടെകുലത്തിനുവിധിച്ചൎകമ്മം ചെയ്ക പി
ന്നെത്താൻ നിഷിദ്ധകൎമ്മങ്ങളെച്ചെയ്യായ്കയും ഇങ്ങിനെയിരിപ്പവർസാ
ധുക്കളാകുന്നതും മംഗലശീലെദെവികെട്ടാലുമിനിയും നീ വഴിപൊക്ക
രെത്തനിക്കാംവണ്ണം പൂജിക്കയും വഴിയെപിതൃദെവപൂജയെച്ചെയ്യുന്നൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/47&oldid=180579" എന്ന താളിൽനിന്ന് ശേഖരിച്ചത്