ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൪൫)

ന്നവൾചെയ്ക നിന്തിരുവടിയെന്നുപാവ്വതീചൊദിച്ചപ്പൊൾ കാമദ്വെ
ഷിയുമരുൾചെയ്തിതുകെട്ടാലും നീ താമിസ്രം പുനരന്ധതാമിസ്രംകാലസൂ
ത്രം രൌരവം പിന്നെമഹാരൌരവംകുംഭീപാകം വൈതരണിയുമസിപ
ത്രാരണ്യവും പിന്നെ സൂകരമുഖം കൂടശമ്മലിലൊഹശങ്കു മീരിപത്തെട്ടുകൊ
ടിനരകമുണ്ടിങ്ങിനെ ദുരിതങ്ങൾക്കുതക്കവാറനുഭവിപ്പാനാ യിങ്ങിനെയു
ള്ളരകങ്ങളെയെല്ലാം കണ്ടു തിങ്ങീടും മൊദത്തൊടുബ്രാഹ്മണൻ നില്ക്കുന്നെ
രം ബ്രാഹ്മണന്തന്നെയനുഗ്രഹിപ്പാനായിട്ടും ഞാൻ ധാൎമ്മികനായകാലന്ത
ന്നുടെമുമ്പിൽച്ചെന്നെൻ ഉത്തമനായ വിപ്രനിഷ്ടമായുള്ളതെല്ലാം ദഞ്ചെ
യ്യെണം നിയ്യെന്നന്തകനൊടുചൊന്നെൻ പിന്നെഞാൻപുറപ്പെട്ടനെര
ത്തുകൃതാന്തനും ഒന്നൊഴിയാതെയിതുവിപ്രനൊടറിയിച്ചാൻ ദണ്ഡപാ
ണിയെനമസ്കരിച്ചു വിപ്രെന്ദ്രനും പിന്നെത്തന്നന്തപ്പുരം പ്രാപിച്ചുകൃതാന്ത
നും യമലൊകത്തിന്നുപൊവാനുള്ള മാൎഗ്ഗങ്ങളും യമലൊകവും യമന്തന്നെ
യുമെന്നുവെണ്ട നരകവാസികളായുള്ളൊരുജനത്തെയും നരകങ്ങളെയും
കണ്ടാശ്ചൎയ്യപ്പെട്ടു വിപ്രൻ ജീവനുണ്ടായി കണ്ണും മിഴിച്ചാനതുകണ്ടു കെവ
ലംബന്ധുക്കളും സന്തൊഷം പൂണ്ടിനാർ ആശ്ചൎയ്യത്തൊടുകൂടച്ചൊദി
ച്ചാരവർകളും ആശ്വസിച്ചിതൊഭവാന്തീൎന്നിതൊമൊഹമെല്ലാം എന്നവർ
ചൊദിച്ചതുകെട്ടൊരുവീപ്രൊത്തമൻ മന്ദഹാസവും ചെയ്തുനൊക്കിനാരെല്ലാ
രെയും ഭക്താനുകം‌പിയായപരമെശ്വരന്തന്നെ ചിത്തത്തീലുറപ്പിച്ചു
ചൊല്ലിനാൻ വിപ്രൊത്തമൻ നിങ്ങളെല്ലാവരുംകുറിക്കൊണ്ടിതുകെൾപ്പി
നെങ്കിൽ മംഗലംവരുവാനായ്ചൊല്ലുവൻ വിശെഷങ്ങൾ മുന്നം ഞാൻ കൃ
ഷ്ണപക്ഷത്തിൽ ചതുൎദ്ദശിതൊറും പഗന്നാഭരണനാംത്രൈലൊക്യാധിപന്ദൃഢം
ശ്രീകണ്ഠൻ ചന്ദ്രചൂഡന്തന്നെപൂജിക്കമൂലം എകദാസ്വപ്നത്തിൽ വന്നരുളി
ച്ചെയ്തുദെവൻ എന്തഭിമതന്തവനൽകവൻ ചൊല്ലീടെന്നാൽ തന്തിരു
വടിയൊടുഞാനുമൊന്നപെക്ഷിച്ചെൻ വിശ്വെശമരിച്ചാലുള്ളവസ്ഥയെ
ല്ലാമിനി ക്കിജ്ജന്മത്തിങ്കൽ തന്നെകാണായ്വന്നീടവെണം എങ്കിലവ്വണ്ണംവ
രുമെന്നനുഗ്രഹിച്ചിതു ശങ്കരൻ മഹെശ്വരൻ ശന്ദ്രശെഖരൻ പരൻ അതുകാ
രണമായിസൎവ്വദെഹികളുടെ മൃതിയുംഗമനവും പൊകുന്നവഴികളും നര

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/49&oldid=180581" എന്ന താളിൽനിന്ന് ശേഖരിച്ചത്