ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വം‌‌പുരാണം

ഹരിഃശ്രീഗണപതയെനമഃഅവിഘ്നമസ്തു

ഗണനായകനെയും വാണി മാതാവിനെയും പ്രണിമിച്ചിരിപ്പൊരു
ശുകബാലികെഭദ്രെ ഫണിനായ കശായി ചരിതം പറകനി പണിയാ
കിലും മമദുരിതമകലുവാൻ പുരുഷൊത്തമൻ കഥാ പറവാൻ മടിയില്ല പു
രുഷാൎത്ഥമതു ചൊല്ലവൻ കെൾക്കുന്നാകിൽ നരപാലകനായ ജനമെജ
നന്തന്നൊ ടരുളി ചെയ്തു മഹാമുനി വൈശമ്പായനൻ ഭാരതയുദ്ധമെല്ലാം
കഴിഞ്ഞൊരനന്തരം വൈരാഗ്യം ഭവിച്ചിതു ധൎമ്മപുത്രനുമെന്മെൽ ബന്ധു
വൎഗ്ഗത്തെ വധം ചെയ്തതു നിമിത്തമാ യ്സന്താപം മുഴുത്തു ഗംഗാതീരം പ്രാപി
ച്ചപ്പൊൾ ആരൊടുമൊന്നുമുരിയാടാതെവിഷണ്ഡനായ്പാരമുൾച്ചൂടുകൊ
ണ്ടകുമ്പിട്ടവസിക്കുമ്പൊൾ വെദവ്യാസനും ചെന്നുദുഃഖത്തെക്കളവാനാ
യാദരവൊടുപലകഥകളരുൾ ചെയ്തു ബൊധമുണ്ടാവാൻ ശരശയനത്തി
ന്മെൽ വാഴും വെദാന്തവിത്താംഭീഷ്മർ തന്നെനീവണങ്ങുക തല്പുരൊഭാ
ഗെചെന്നാൽ ധൎമ്മാധൎമ്മങ്ങൾനിനക്കെപെരുമുപദെശിച്ചിടുമെദെവ
വ്രതൻ എന്നതുകെട്ടുചെന്നു ഭീഷ്മരെനമസ്കരിച്ചൊന്നൊഴിയാതെധൎമ്മാ
ധൎമ്മങ്ങൾചൊദ്യംചെയ്യാൻ രാജധൎമ്മാദിഫലം പലവും കെട്ടധൎമ്മ രാജ
നനനന്താനും സന്തുഷ്ടഹൃദയനായ്വന്ദിച്ചവിനീതനായ്പിന്നെയും ചൊദ്യം
ചെയ്താ നൊന്നരുൾ ചെയ്കവെണമിനിയും മഹാമതെ മുമ്പിനാൽ കൃത
ത്രെതദ്വാപരയുഗങ്ങളിൽ സമ്പ്രതിനാരായൻണപ്രാണികൾക്കനുഗ്രഹം
വരുത്തിരക്ഷിച്ചവാറരുളിച്ചെയ്തിതെല്ലൊ പെരുത്തപാപാകരമാം കലി
യുഗത്തിങ്കൽ അല്പമായ്വരുമായുൎബ്ബലധൎമ്മാദിസത്യ മപ്പൊഴെങ്ങിനെ
യനുഗ്രഹത്തെവരുത്തുന്നു അപ്രകാരത്തെയരുൾചെയ്യെണമെന്നുകെട്ടു
തപ്പാതെയരുൾ ചെയ്തുശ്രീഭീഷ്മർതിരുവടി കെൾക്കനീകൃതത്രെതദ്വാപ
രയുഗങ്ങളിൽ മുഖ്യമായതുകലിയുഗമെന്നറിഞ്ഞാലും മുമ്പിലെയുഗങ്ങളി
ൽ ധൎമ്മം ചെയ്തവൎക്കെല്ലാം സംഭവിച്ചീടും പുണ്യം പാപികൾക്കധൎമ്മവും ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/5&oldid=180533" എന്ന താളിൽനിന്ന് ശേഖരിച്ചത്