ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൮) വില്വംപുരാണം

ന്നതുകെട്ടുവിപ്രൻ വന്ദിച്ചുചൊല്ലീടിനാൻ വന്നിതങ്ങഭിഷ്ടമായുള്ളതെ
ല്ലാമെയിപ്പൊൾ മൊക്ഷത്തെയെല്ലൊവരിക്കെണ്ടുന്നതെന്നാകിലും മൊ
ക്ഷത്തെയല്ലയിപ്പൊൾ ഞാനപെക്ഷിക്കുന്നതും നിന്തിരുവടിമമസ്വാമി
യായിരിക്കയും നിന്തിരുവടിക്കു ഞാൻ ദാസനായിരിക്കയും വെണമതെ
ല്ലൊസുഖമായതുമൊക്ഷത്തിലും ഗാനഞ്ചെയ്യെണം ചരിത്രങ്ങളും നാമങ്ങളും
എല്ലാലൊകത്തിലും സഞ്ചരിക്കായീടെണം ചെല്ലാതെയിരിക്കെണം മാ
നസം ദ്വന്ദ്വങ്ങളിൽ ഇത്ഥം പ്രാൎത്ഥിച്ചനെരം ഭഗവാനരുൾചെയ്തു ഭക്ത
നാം ഭവാൻ ബ്രഹ്മപുത്രനായ്ജനിച്ചാലും വാരിദാനം ചെയ്കയാൽ നാരദ
നെന്നുതന്നെ പെരുമെന്നരുൾചെയ്തുഭഗവാൻ നാരായണൻ മുക്തി
യെക്കാളും മുഖ്യമായതുഭക്തിതന്നെ ഭക്തവത്സലനൊടുഭക്തിയെവാങ്ങി
ക്കൊണ്ടാൻ എവന്നാരദനുടെപൂൎവ്വവൃത്താന്തമെന്നു ദെവദെവനുമരുൾ
ചെയ്തിതുവഴിപൊലെ വൃത്താന്തമിത്ഥം കെട്ടുവന്നിതുഞാനുമിപ്പൊൾ പൃ
ത്ഥ്വീദെവന്മാരായനിങ്ങളെക്കണ്ടുചൊല്വാൻ ചന്ദ്രചൂഡാനുഗ്രഹംകാ
രണമിവറ്റിനു ചന്ദ്രചൂഡനെത്തന്നെസ്സെവിച്ചുകൊൾകനിങ്ങൾ അതു
കെട്ടവരെന്നെശ്ശരണം പ്രാപിച്ചിതു ഗതിയുമവൎക്കെല്ലാം കൊടുക്കും ഞാനും
ഭദ്രെ വാരിദാനെത്തിന്മഹിമാനം ചൊല്ലാവതല്ല വാരിജനത്രെസൂക്ഷ്മ
ധൎമ്മമാംഗുഹ്യമിദം നാസ്തികന്മാരായുള്ളൊർകെൾക്കചൊല്ലരുതിതു മാ
സ്തീകന്മാൎക്കെപറഞ്ഞറിയിച്ചീടാവുകെൾ നിങ്കലെസ്നെഹം കൊണ്ടുനി
ന്നൊടുചൊന്നെനെന്നു ശങ്കരൻ ചന്ദ്രചൂഡനരുളിച്ചെയ്തനെരം ഗൊ
ത്രാധീശ്വരപുത്രിയാകിയ കാൎത്ത്യായി നീ വാഴ്ത്തിനാൾമൊദകരസ്തൊത്രങ്ങ
ൾകൊണ്ടുഭക്ത്യാ സന്തുഷ്ടനായപരമെശ്വരനരുൾചെയ്തു ചിന്തിതമെ
ന്തൊന്നതുതരുവൻ ചൊല്ലിക്കൊൾനീ വന്ദിച്ചുവന്ദിച്ചപെക്ഷിച്ചിതുഭഗ
വതീ സന്തതം ഭവാങ്കലും പങ്കജനാഭങ്കലും അന്തരം വരാതൊരുഭക്തിസം
ഭവിക്കെണം അന്തരാത്മനീമമഭെദം കൂടാതവണ്ണം ചഞ്ചലമില്ലാതൊരു
ഭക്തിസംഭവിക്കതെ ചഞ്ചലായതനെത്രെശബരിതന്നെപ്പൊലെ പരമെ
ശ്വരനിത്ഥമരുളിച്ചെയ്തനെരം പരമെശ്വരിതാനും തൊഴുതുചൊദ്യം ചെയ്തു
ശബരീയാകുന്നതാരെന്തവളുടെധൎമ്മം പ്രബലയായഭക്തിയുണ്ടാവാനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/52&oldid=180584" എന്ന താളിൽനിന്ന് ശേഖരിച്ചത്