ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪) വില്വംപുരാണം

ഗെപതിനായിരം വൎഷം പിന്നെദ്വാപരയുഗത്തിന്നൊരായിരം വൎഷം
അന്ത്യമാംകലിയുഗത്തിങ്കൽ നൂറ്റാണ്ടുചെല്ലും ജന്തുക്കൾ കലിയുഗത്തിലെ
ന്നൊരുനെരംചെയ്തൊരുധൎമ്മം കൊണ്ടു മുമ്പിലെ യുഗങ്ങളിൽ ചെയ്തൊരു
ധൎമ്മത്തിന്റെ ഫലവുമൊൎത്തുവരും ഇത്ഥമാകൎണാവിചാരിചിതഭഗവ
തി ഭക്തിയെക്കൊണ്ടൊകൎമ്മംകൊണ്ടൊസൽഗതിവരു കൎമ്മങ്ങൾക്കെല്ലാം
സാക്ഷിയുണ്ടെന്നു ധരിക്കെടാ ബ്രഹ്മാവു തന്നാൽ സൃഷ്ടിക്കപെട്ടലൊക
മെല്ലാം കൎമ്മത്തെയാശ്രയിച്ചതിലിതെന്നറികനീ നിൎമ്മലമായയജ്ഞാദി
കളിലുണ്ടാകുന്ന ഹവിൎഭാഗം ദെവകൾ ഭുജിച്ചതൃപ്തരായാൽ സൎവ്വഷ്ടാദി
കളായ ഫലങ്ങൾ കൊത്തീടും കലികാലത്തുകൎമ്മം കൈവരികയുമില്ല ഫലവു
മതപൊലെയിരിക്കുമതുമൂലം കലികാലത്തുസിദ്ധിവരുത്തും പ്രകാരം കെൾ
എന്നെത്താൻ വിഷ്ണുഭഗവാനെത്താൻ യാതൊരുത്തൻ തന്നുള്ളിൽഭക്തി
യൊടെ വിശ്വസിച്ചിരിപ്പവൻ ഭവസാഗരത്തെയും കടന്നു മുക്തീ പദം ഭ
വിക്കാവനെന്നുധരിക്കമഗ്ദ്ധെക്ഷന്നെ സന്തൊഷിച്ചതുകെട്ടചൊദിച്ചുഭ
വതി നിന്തിരുവടിയെ സ്സെവിക്ക നന്നെന്നു ചിലർ സന്തതം വിഷ്ണുവിനെ
സ്സെവിക്കനല്ലതെന്നും ചൊല്ലുന്നു മറ്റും ചിലരെന്നിവരണ്ടിലും വെച്ചു
ത്തമായതെതെന്നതരുളി ചെയ്യീടെണം കെൾക്കനീസത്വഗുണം വിഷമം നീ
നറിഞ്ഞാലും പുഷ്കര സംഭവനുസന്തതരജൊഗുണം. ഇനിക്കുതമൊഗുണം
ഞങ്ങൾ മുവ്വൎക്കും പിന്നെ പ്രവൃത്തിയാകുന്നതുരക്ഷയും സൃഷ്ടിക്കയും സം
ഹാര കൎമ്മമിനിക്കാകുന്നതിവറ്റിനു പാതമാമെല്ലാറ്റിലും വൎത്തീചീടുന്നു
ഞങ്ങൾ ഞങ്ങൾമുവ്വൎക്കും മെലെനില്പതപരബ്രഹ്മം ഞങ്ങളും സെവിക്കു
ന്നു പരബ്രഹ്മത്തെയെല്യൊ ഇ ചൊന്നകൎമ്മങ്ങൾക്കു സാമൎത്ഥ്യമുണ്ടാവാനാ
യ്സച്ചിദാനന്ദമുപാസിക്കുന്നഞങ്ങൾ നിത്യം ഞങ്ങളെ സെവിക്കുന്ന മാനു
ഷരെല്ലാവരും ഞങ്ങൾ വാഴുന്ന ലൊകം പ്രാപിക്കുമറികനീ യാതൊരുപ
മാൻ പിന്നെയൊഗം കൊണ്ടനുദിനം ഭെദം കൂടാതെ പരമാത്മാനമപാസി
പ്പൂ അവനുമാനന്ദമാം ലൊകത്തെപ്രാപിച്ചീടും ദെവകളെല്ലാം തങ്ങൾത
ങ്ങൾക്കുള്ളൊരുപദം സെവിക്കും ജനത്തിനുനൽകുമെന്നറിയണം
മൊക്ഷത്തെയൊഴിഞ്ഞുള്ളതെല്ലാമെനൽകുമവർ മൊക്ഷം നൽകുവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/8&oldid=180536" എന്ന താളിൽനിന്ന് ശേഖരിച്ചത്