ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

നണ്ണീ വന്ധിക്കുന്നതു ദൈവവിരുദ്ധമായ ശാഠ്യമെന്നിയെ മ
ഹാദ്രൊഹമെന്നതെവന്നു കൂടും ഒരുവന്തന്നെ നിഖിലത്തിന്നും
ദൈവം നൂനമഖിലമവന്താനെ സൃഷ്ടിച്ചു രക്ഷിപ്പതു- ഇങ്ങി
നെകെട്ടു ബിംബ സെവകൻ ചൊദ്യം ചെയ്തു നന്നായിങ്ങിനെ
ദൈവലക്ഷണമെല്ലാം കെട്ടെൻ തന്നടയാളമെല്ലാമിങ്ങിനെ
മഹൊന്നതനെങ്ങിനെ നടെനടെ കാണിച്ചുമഹാമതെ- ആ
കാശഭൂമികളുമവറ്റിലുള്ളതെല്ലാം താതാക നിൎമ്മിച്ചതിൽ കാ
ണിച്ചു മഹാദൈവം- ലൊകസൃഷ്ടി കൊണ്ടെന്തു ചൊല്ലുന്നു
സത്യവെദമാകവെ നിമിഷത്തിൽ സൃഷ്ടിച്ചു ദൈവമെന്നൊ
അങ്ങിനെയല്ല ദൈവമാറുനാൾ കൊണ്ടു ക്രമാലെല്ലാമുണ്ടാ
ക്കിയെന്നുകാട്ടുന്നു സത്യവെദം- ആദിനാൾ സ്വവാക്കിനാൽ സൃ
ഷ്ടിച്ചാൻ പ്രകാശവും പിനെന്നാളാകാശത്തട്ടിനെയും മൂന്നാം
ദിനം ഭൂമിയെ വെഌഅത്തിൽ നിന്നുയൎത്തിയുണക്കിത്താനാക
വെരൊയമൊരു സ്ഥലത്തു ചെൎത്തു പിന്നെ വഌഅത്തിൽ കൂട്ട
ത്തിന്നു സമുദ്രമെന്നും ചൊല്ലിവെഌഅമില്ലാത സ്ഥലം ഭൂമി
ഉഎന്നരുൾ ചെയ്തു വൃക്ഷങ്ങൾ പലവകഭൂമിയിൽ മുളപ്പിച്ചു- പി
റ്റെനാൾ സൂൎയ്യചന്ദ്രനു ക്ഷത്രജാലങ്ങളും ഭൂമിക്കു മീതെ വിള
ങ്ങിച്ചുടനഞ്ചാം ദിനം മത്സ്യജാതികൾ യാദസ്സുകളും പലവകത
തണ്ണിരിലുളവാക്കി ആകാശെപറക്കുവാൻ നിൎമ്മായം പല പക്ഷി
ജാതികളെയും തീൎത്തു ആറാന്നാൾ നാനവിധമൃഗജാതിക
ളെയും നാട്ടീലും വന്തതിലുമുള്ള എല്ലാം തീൎത്തു ഒടക്കമൊരു മ
നുഷ്യനെയുമുണ്ടാക്കിനാൽ ഗ്രഹിക്ക ലൊകസൃഷ്ടി ക്ര
മമിങ്ങിനെ എല്ലാം- ദൈവനിൎമ്മീതമായതെല്ലാംമങ്ങവനുടെ
വല്ലഭത്തിന്നും ജ്ഞാനത്തിന്നും പ്രീതിക്കുമാക സാക്ഷികളെ
ന്നു ഭാവാൻ പറഞ്ഞു കെട്ടു മുന്നം കെൾ്ക്കെണമാദൌ ദൈവന്നി
ൎമ്മിച്ചപ്രകാശമെന്തതിനാൽ വരുമുപകാരമെന്നതും ചൊല്കമ
തിമാനായുള്ളൊവെ മനസി ഗ്രഹിപ്പാനായി- കെട്ടാലുമെങ്കി
ൽ മുതൽ നാൾ പ്രകാശത്തെ ദൈവം തീൎത്താനെങ്ങിനെയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/14&oldid=195132" എന്ന താളിൽനിന്ന് ശേഖരിച്ചത്