ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—12—

സൎവ്വനീതി, സൎവ്വകൃപ, നിത്യാനന്ദം മുതലായ അനന്തകല്യാ
ണ ഗുണമുള്ളവരാകുന്നു. (തൈത്തിരിയ ഉപനിഷത്ത ശി
ക്ഷാവല്ലി, ബ്രഹ്മാനന്ദ വല്ലി) (1-ാമാത അനുപാകം.)

16. ചൊദ്യം അവൎക്ക ൟ ഗുണങ്ങൾ എപ്പൊഴെങ്കിലും
ഉണ്ടായിട്ടുള്ളതൊ.

(ഉത്തരം.) അവൎക്കൟ ഗുണങ്ങൾ ഇടയിൽ ഉണ്ടായി
ട്ടുള്ളതല്ല. അനാദിയെ ഉള്ള സ്വഭാവങ്ങളാകുന്നു. (നിരാ
ലംബൊപ നിഷത്ത 6-ാമദ്ധ്യായം 8-ാം വാക്യം.)

17. ചൊദ്യം. അവൎക്ക ൟ ഗുണങ്ങൾ എപ്പൊഴെങ്കി
ലും മാറുന്നതുകളൊ.

(ഉത്തരം.) അവൎക്കൟ ഗുണങ്ങൾ മാറാതെ നിത്യമാ
യുള്ളതാകുന്നു. (മെപ്പടി 6-ാമദ്ധ്യായം 9-ാം വാക്യം.)

18. ചൊദ്യം. ഒരെ ദൈവത്തെ തന്നെ അവരുടെ അന
ന്ത കൃത്യങ്ങളാൽ ബ്രഹ്മാ, വിഷ്ണു, രുദ്രൻ എന്നപറഞ്ഞിരിക്കെ
നിങ്ങടെ പുരാണ ഇതിഹാസങ്ങളിൽ തന്നെ ബ്രഹ്മാ, വിഷ്ണു,
രുദ്രാദികൾ തമ്മിൽ യുദ്ധം ചെയ്തു എന്ന കാണുന്നതകൊണ്ടു
അവരൊക്കെയും ഒരെ ദൈവമാണെന്ന എങ്ങിനെ പറയാം.

(ഉത്തരം.)സൃഷ്ടി സ്ഥിതി സംഹാരാദികൾ ഓരൊ
ന്ന ഒരൊരു കാലത്തിൽ അതി മഹത്വപെടും എന്നുള്ളതിനെ
ഉണൎത്തുവാൻ രൂപകാലങ്കാരപ്പെടുത്തി യുദ്ധ ഭാവനയായി ക
ല്പിച്ച വൎണ്ണനയെയല്ലാതെ അവർകൾ യുദ്ധം ചെയ്ത വെട്ടും
കുത്തും പെട്ട തമ്മിൽ വിരൊധികളായിരിക്കുന്നവരാണെന്ന
പറഞ്ഞിട്ടുള്ളതുകൾ അല്ലാ. (മഹീധരഭാഷ്യം.)

10. ചൊദ്യം. അവരെ എങ്ങിനെഅറിയാം.

(ഉത്തരം) ജ്ഞാനത്താൽ അറിയാം (മുണ്ഡകൊപനിഷ
ത്ത 2-ാം മുണ്ഡകം 2-ാം അദ്ധ്യായം 8-ാം വാക്യം)

20. ചൊദ്യം. ജ്ഞാനം എന്നാൽ എന്താണ.

(ഉത്തരം) ജ്ഞാനം എന്നത ൟശ്വരൻ ഒരുവൻ ഉണ്ടെ
ന്നും അവനെ ഇടവിടാതെ ധ്യാനിച്ച അവന്റെ കല്പനയെ
അനുസരിച്ച നടക്കെണമെന്നുമുള്ള അറിവതന്നെ ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/20&oldid=188560" എന്ന താളിൽനിന്ന് ശേഖരിച്ചത്