ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—15—

ല്ക്യസഹിത 1-ാമദ്ധ്യായം

29. ചൊദ്യം. പുരാണങ്ങൾ എന്നുള്ളവകൾ എത.

(ഉത്തരം) ബ്രാഹ്മം, പാത്മം, വൈഷ്ണവം, നാരദീയം,
ഭവിഷ്യത്ത, ഗാരുഡം, ആഗ്നെയം, ദെവീഭാഗവതം,ശൈവം,
മാൎക്കണ്ഡെയം, ലൈംഗം, ബ്രാഹ്മകൈവൎത്തം, മാത്സ്യം, കൌ
ൎമ്മം, വരാഹം, വാമനം, സ്കാന്ദം, ബ്രഹ്മാണ്ഡം, എന്നുള്ളഈ
പതിനെട്ടുംപുരാണങ്ങളാകുന്നു. (ബ്രഹ്മാണ്ഡപുരാണം. ബ്ര
ഹ്മനാരദ സംവാദഘട്ടം 1-ാമദ്ധ്യായം)

30. ചൊദ്യം. ൟ പുരാണങ്ങൾ എന്തിനവെണ്ടി ആ
രുണ്ടാക്കി.

(ഉത്തരം) പൂൎവ്വയുഗങ്ങളിൽ ഉണ്ടായിരുന്ന വെദാധി
കാരികളുടെ വാക്കുകളെ, അപ്പൊളുണ്ടായിരുന്ന സ്ത്രീശൂദ്രാദി
കൾ കെട്ടനടന്ന സൽഗതിയെപ്രാപിക്കുന്നതപൊലെ, ഭവി
ഷ്യല്കലിയുഗത്തിലുള്ള വെദാധികാരികളുടെവാക്ക,സ്ത്രീശൂദ്രാ
ദികളിൽ മിക്കതും ജനങ്ങൾ കെട്ടനടക്കയില്ലെന്ന ദൈവസാ
ന്നിദ്ധ്യമുള്ളവ്യാസമഹൎഷിഅറിഞ്ഞ; സത്യമായ ചതുൎവ്വെദങ്ങ
ളുടെ അൎത്ഥങ്ങളെ അനുസരിച്ച ദൈവഭക്തി, ബ്രാഹ്മണഭക്തി
മുതലായ ധൎമ്മങ്ങളെയുംസൽക്കൎമ്മനുഷ്ഠാനവിഗ്രഹാരാധനവ്ര
താദികളെയും ചെയ്വാനും, അതചെയ്തവർപ്രാപിക്കുന്ന ഫലങ്ങ
ളെയും,ദൈവദൂഷണം,ബ്രഹ്മദൂഷണം,വെദാഗമാദിദൂഷണം,
വിഗ്രഹാരാധന ദൂഷണംഇവകളെ ചെയ്തുംകൊണ്ടു സൽക്കൎമ്മാ
നുഷ്ഠാനമാൎഗ്ഗത്തെവിട്ട പാപങ്ങളെചെയ്യുന്നവർ പ്രാപിക്കുന്ന
തും, പ്രാപിച്ചതുമായനരകദുഃഖങ്ങളെഎടുത്തുകാട്ടി വെദവിധി
പ്രകാരംനടന്ന ദൈവകൃപക്കപാത്രമായിഭവിച്ച മൊക്ഷംപ്രാ
പിച്ചിട്ടുള്ളവരുടെ പുണ്യകഥകളെയും,ഭൂമിയിലുള്ളപുണ്യതീൎത്ഥ
ക്ഷെത്രമാഹാത്മ്യഫലങ്ങളെയും മെപ്പടിസ്ത്രീശൂദ്രാദികൾക്കവെ
ണ്ടി, യഥാർത്ഥ ദീൎഗ്ഘദൎശനമായിപറഞ്ഞഎഴുതിവെച്ചിട്ടുള്ള അ
ഷ്ടാദശപുരാണങ്ങൾആകുന്നു (ഭവിഷ്യൊത്തര പുരാണം 2-ാ
മദ്ധ്യായം രണ്ടാമതവാക്യം.)

31. ചൊദ്യം. എന്നാൽഇങ്ങിനെയുള്ള പുരാണങ്ങൾ ഒ


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/23&oldid=188566" എന്ന താളിൽനിന്ന് ശേഖരിച്ചത്