ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—17—

ല്ലവണ്ണംഅറിയാം ആയ്തുകൊണ്ടവ്യാസൊക്തമായപുരാണങ്ങ
ളിൽപൂൎവാപരവിരൊധമായ യാതൊരുതെറ്റും ഇല്ലെന്നനിശ്ച
യമായിഅറിയെണ്ടതാകുന്നു. (ശങ്കരവിജയം)

34. ചൊദ്യം. ഇതിഹാസങ്ങൾഎന്നുള്ളതഎന്ത.

(ഉത്തരം) ഭാരതം, രാമായണംൟരണ്ടും ഇതിഹാസങ്ങ
ളാകുന്നു. (മഹാഭാരതത്തിൽഅവതാരിക)

35. ചൊദ്യം. ഇവകൾമനുഷ്യൎക്ക എങ്ങിനെകിട്ടി?

(ഉത്തരം) ദൈവകല്പനപ്രകാരം ദെവന്മാർ കാലംതൊ
റുംദുഷ്ടനിഗ്രഹം, ശിഷ്ടപാലനം മുതലായ്തചെയ്വാൻ അവതാ
രം ചെയ്തഅത്ഭുതങ്ങളെ കാണിച്ച ലൊകൊപകാരങ്ങൾചെയ്തക
ഥകളെജനങ്ങളുടെ സൽകഥാപ്രസംഗത്തിന്നവെണ്ടി വ്യാസ
ർഭാരതമായും, വാന്മീകർ രാമായണമായും എഴുതിവെച്ചിട്ടുള്ള
ത ഇതിഹാസങ്ങളാകുന്നു (ലളിതാഗമം 7-ാമദ്ധ്യായം 12-ാം
വാക്യം)

36. ചൊദ്യം. ദൈവം ഒന്നായിരിക്കെ നിങ്ങൾപലദെ
വന്മാരെ എന്തുകൊണ്ടുവണങ്ങിവരുന്നു?

(ഉത്തരം) ഞങ്ങൾശിവനെമാത്രംദൈവം എന്നവണ
ങ്ങിവരുന്നു. യഹൊവാ, പരിശുദ്ധാത്മാ, കിരിസ്തുഎന്നപലദൈ
വങ്ങളെവണങ്ങുന്നവർനിങ്ങൾതന്നെയാണ.

37. ചൊദ്യം. നിങ്ങൾശിവനെമാത്രമല്ലാതെരാമകൃഷ്ണെ
ത്യാദിദെവന്മാരെയുംവണങ്ങി കാണുന്നുവെല്ലോ?

(ഉത്തരം) സത്യംതന്നെ എങ്കിലും അവരൊക്കെയും സ
ൎവ്വജ്ഞനായ ശിവനാണെന്നവവണങ്ങിവരുന്നില്ല. ശിവന്റെ
ഊഴിയക്കാരായ ഭക്തന്മാരാണെന്നവണങ്ങിവരുന്നു (ഭസ്മധാ
പിനിഉപനിഷത്ത 4-ാമദ്ധ്യായം 5-ാംവാക്യം)

38. ചൊദ്യം. സൎവ്വജ്ഞനായ ശിവനെമാത്രം അല്ലാതെ
അവരുടെ ഊഴിയക്കാരായ ഭക്തന്മാരെവണങ്ങുന്നത ശരിയാ
യിട്ടുള്ളതൊ?

(ഉത്തരം) ശിവൻതന്റെ ഊഴിയക്കാരായ ഭക്തന്മാ
രെവണങ്ങുന്നവർ തന്നെ വണങ്ങുന്നവരാണെന്നും, താൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/25&oldid=188570" എന്ന താളിൽനിന്ന് ശേഖരിച്ചത്