ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—35—

ടെപെട്ടകം എന്റെ അടുക്കൽവരുന്നത എങ്ങിനെഎന്ന പറ
ഞ്ഞ, അതിനെതന്റെഅടുക്കൽകൊണ്ടുവരാൻ ഇച്ഛിയാ തെ
ഗിത്തിയക്കാരനായ, ഒബെദഎദൊമിന്റെ ഭവനത്തിലെക്ക
നീക്കിവെച്ചു എന്നും, ആപെട്ടകം അവരുടെ ഭവനത്തിൽ 3
മാസം ഇരുന്നു എന്നും, അത നിമിത്തം (യഹൊവ) ഒബൈദ
എദൊമിയെയും അവന്റെ കുഡുംബത്തെയുംഅവനുള്ള സക
ലത്തെയും അനുഗ്രഹിച്ചുഎൎന്നും, ദാവീദ, അതിനെ അറിഞ്ഞ
പൊയി, ആ പെട്ടകത്തെ തന്റെപട്ടണത്തിലെക്ക കൊണ്ടുവ
ന്നവെച്ച, ബലികൊടുത്ത ആരാധനചെയ്തുഎന്നും പറയപ്പെ
ട്ടിരിക്കുന്നു. (1 രാജാക്കന്മാർ)6–ം8–ം അദ്ധ്യായങ്ങളിൽ ദവീ
ദിന്റെകുമാരനായശലൊമൊൻ ജറുഷലെമിൽ ഒരുആലയം
കെട്ടി, അതിൽ ആപെട്ടകത്തെവെച്ച പ്രതിഷ്ഠചെയ്ത, അനെ
കം ആടുമാടുകളെബലികൊടുത്ത ആരാധനചെയ്തുഎന്ന പറ
യപ്പെട്ടിരിക്കുന്നു.

4–ാമത—ഇങ്ങിനെനിന്റെ മതശാസ്ത്രത്തിൽനിന്റെദെവ
നായ യഹൊവ സാക്ഷിപെട്ടകത്തെയും അതിന്റെ രണ്ടുഭാ
ഗത്തിലും രണ്ടു ഖെരുബുകളെയും വെച്ച ആരാധനചെയ്വാനാ
യിവിധിച്ചുഎന്നും അപ്രകാരം മൊശമുതലയവർ ചെയ്തുഎ
ന്നും, യഹൊവആപെട്ടകത്തിൽ പ്രസന്നരായി അനുഗ്രഹം
ചെയ്തുഎന്നും ആ പെട്ടകത്തെ നിന്ദ്യംചെയ്തവരെ ദണ്ഡിച്ചു
എന്നുംപറയപ്പെട്ടിരിക്കുന്നു. അതുകളെകണ്ടുംകൊണ്ടും ഗൊതു
മ്പപ്പത്തെയും ദ്രാക്ഷാരസത്തെയും, നിന്റെദെവനായകിരിസ്തു
വിന്റെശരീരവും രക്തവുമാണെന്ന അവകൾക്ക അടയാള
മാണെന്നഭാവിച്ചരെക്ഷിക്കേണമെന്ന (പുതിയനിയമത്തിൽ)
വിധിച്ചപ്രകാരംചെയ്തകൊണ്ടും ഞങ്ങളെശിലമുതലായ വി
ഗ്രഹങ്ങളെവണങ്ങുന്ന അജ്ഞാനികളെന്നും, ദൈവത്തിന്ന
ചെയ്യെണ്ടതായവഴിപാടുകളെ അറിവില്ലാത്ത വിഗ്രഹങ്ങൾ
ക്കചെയ്യുന്ന പാപികളെന്നും, ദുഷിക്കുന്നത നിന്റെ മനൊ
വിഭ്രമമാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/43&oldid=188599" എന്ന താളിൽനിന്ന് ശേഖരിച്ചത്