ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—59—

ക്കെയും അശുദ്ധിയായിരിക്കണം.അവൾ ഏതിന്മേലെങ്കി
ലും ഇരുന്നാൽ അതൊക്കെയും അശുദ്ധിയായിരിക്കണം.അവ
ളുടെകിടക്കയെ തൊടുന്നവൻ എല്ലാംതന്റെ വസ്ത്രങ്ങളെഅല
ക്കിവെള്ളത്തിൽകുളിച്ച സന്ധ്യവരെയും അശുദ്ധിയുള്ളവൻ
ആകെണം അവളിരുന്നിരുന്നയാതൊന്നിനെയും തൊടുന്ന
വരെല്ലാം തന്റെവസ്ത്രങ്ങളെ അലക്കിവെള്ളത്തിൽകുളിച്ചസ
ന്ധ്യവരെയും അശുദ്ധിയുള്ളവൻ ആകെണം.അവൻ അതി
നെതൊടുമ്പോൾ അതവളുടെകിടക്കയിന്മെലൊ അവൾഇ
രുന്നതിന്മെലൊആകുന്നു. എങ്കിൽ അവൻസന്ധ്യവരെയും,അ
ശുദ്ധിയുള്ളവൻ ആകെണം.ഒരുത്തൻ അവളൊടുകൂടെ ശയിക്ക
യും,അവളുടെ ഋതുഅവന്മെൽ ആകയുംചെയ്താൽ അവൻ ഏഴ
ദിവസം അശുദ്ധിയുള്ളവൻ ആകെണം അവൻ കിടക്കുന്നകിട
ക്ക ഒക്കെയും അശുദ്ധിയാകും (2.യൊവാൻ) 1– ാം അദ്ധ്യായം
10–ആമതവാക്യത്തിലും (പുറപ്പാടപുസ്തകം) 30–ആമദ്ധ്യായം38–ാ
മതവാക്യത്തിലും,മറ്റും പലഘട്ടങ്ങളിലും, ദൈവകല്പനയെലം
ഘിച്ചനടക്കുന്നവരെ ജനങ്ങളിൽനിന്നും നീക്കെണമെന്നും അ
വൎക്കഅനുഗ്രഹവാക്കപറയുന്നവനും, അവരെഭവനത്തിൽ
കയ്ക്കൊള്ളുന്നവനും അവരുടെദുഷ്ടപ്രവൃത്തികൾക്ക് ഓഹരിക്കാ
രൻആകുന്നുഎന്നും പറയപ്പെട്ടിരിക്കുന്നു ഇനിയുംആശൌച
ങ്ങളെപറ്റി (ലെവിയപുസ്തകം) 11—12—13—14—15—21—22—ൟഅദ്ധ്യായങ്ങളിൽവിസ്തരിച്ചപറയപ്പെട്ടിരിക്കുന്നു.

7–ാമത ഇങ്ങിനെജനനമരണംമുതലായ്തകളാൽവിധിച്ചകാ
ലഅതൃത്തിവരെ ആശൌചമുണ്ടെന്നും ആയ്ത പ്രായശ്ചി
ത്തംകൊണ്ടനീങ്ങുമെന്നും നിന്റെമതശാസ്ത്രത്തിൽ പറഞ്ഞി
രിക്കുന്നതിനെകണ്ടിരുന്നും നീഞങ്ങളെനോക്കി ജനനാശൌ
ചം,മരണാശൌചം ഉണ്ടെന്നപറയുന്നുവെല്ലൊ അതിന്ന
രൂപംഉണ്ടൊ പ്രെതംമുതലായ്തിനെതീണ്ടിയാൽ ആയ്ത തീണ്ടി
യവനെപിടിക്കുമൊ അത പ്രായശ്ചിത്തംചെയ്താലല്ലാതെ നീ
ങ്ങില്ലയൊ എന്നദൂഷിക്കുന്നത നീതിഹീനതയാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/67&oldid=188623" എന്ന താളിൽനിന്ന് ശേഖരിച്ചത്