ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—71—

വായിതിരുവാക്കരുളിചെയ്തിരിക്കുന്നു. മുക്തിക്കനെരെ സാധന
മായശിവജ്ഞാനംലഭിക്കുന്നവരെ ൟക്രിയകളെ എല്ലാവരുംത
ങ്ങൾതങ്ങളുടെപക്വത്തിന്നുതക്കവണ്ണംആചാൎയ്യൻ ഉപദെശി
ക്കുന്നപ്രകാരംചെയ്യെണമെന്നും,ശിവജ്ഞാനംലഭിച്ചതിന്റെ
ശെഷം അവകളെചെയ്യാതെവിട്ടാലുംവിടാം പരൊപകാരത്തി
ന്നായിട്ട അവകളെചെയ്താലും ചെയ്യാമെന്നും ആദൈവം ത
ന്നെ അരുളിചെയ്തിരിക്കുന്നു. ഇങ്ങിനെപൂൎവ്വാപരവിരൊധംമുത
ലായദൊഷങ്ങൾഇല്ലാതെ സത്യമായിരിക്കുന്നശിവപ്രണീതമാ
യവെദങ്ങളെ ഗുരുമുഖമായിഉണൎന്നഅവകളാൽ വിധിക്കപ്പെ
ടുന്നശിവജ്ഞാനസാധന മായക്രിയകളെ ഞങ്ങൾചെയ്തു വരു
ന്നു.ൟസത്യത്തെ നീഅല്പമെങ്കിലും,പഠിച്ചറിയാതെയും,ഞാ
ൻപിടിച്ചതെസാധിക്കും‌എന്നുള്ള കരുതുകൊണ്ടും ഞങ്ങളെയും
ഞങ്ങടെമാൎഗ്ഗത്തെയും വെണ്ടുവൊളം,ഇതവരെയും ദുഷിച്ചവ
ന്നതപൊലെ ഇനിയും‌ആദൂഷണംതന്നെ തൊഴിലാണെന്ന
നിന്റെ ജീവകാലമൊക്കെയും വീണാക്കിക്കഴിക്കാതെ സത്യ
ജ്ഞാനത്തെപെറ്റപിഴച്ചൊ പിഴച്ചൊ—പിഴച്ചൊ.

കിരിസ്തുവെവിശ്വസിക്കുന്നവിശ്വാസത്താലല്ലാതെ ആരെ
ങ്കിലുംതങ്ങൾചെയ്യുന്നപുണ്യംകൊണ്ട മൊക്ഷമടവാൻ പാടി
ല്ല— അതകൂടാതെപറയുന്ന പുണ്യങ്ങളെ പുണ്യങ്ങളല്ലെന്ന ഞാ
ൻഒരിക്കലുംപറഞ്ഞിട്ടില്ല എന്നപറയുന്നപക്ഷത്തിൽ മറ്റെ
പുണ്യങ്ങളെവിട്ടാൽ വിശ്വാസംഎന്നുള്ളതഒന്നില്ലല്ലൊ? (യാ
ക്കൊബ) 2–ാമദ്ധ്യായം 14മുതൽ 26വരെയുള്ള വാക്യങ്ങളി
ൽ എന്റെസഹൊദരന്മാരെ ഒരുത്തൻ തനിക്കവിശ്വാസം ഉ
ണ്ടെന്നപറകയും,പ്രവൃത്തികൾഇല്ലാതെഇരിക്കയുംചെയ്താൽ ഉ
പകാരംഎന്ത? ആവിശ്വാസത്തിന്നഅവനെരക്ഷിപ്പാൻ കഴി
യുമൊ ഒരു സഹൊദരനൊ സഹൊദരിയൊ നഗ്നരായും ദിനം
പ്രതിയുള്ള ആഹാരമില്ലത്തവരുമാറയിരിക്കായും നിങ്ങളിൽ ഒരു
ത്തൻ അവരൊടുനിങ്ങൾ സമാധാനത്തൊടെപൊയി തീക്കാ
ഞ്ഞ തൃപ്തരാകുവിൻഎന്നപറകയും നിങ്ങൾദെഹത്തിന്ന ആ
വശ്യമുള്ളവസ്തുക്കളെ അവൎക്കകൊടുക്കാതെ ഇരിക്കയുംചെയ്താൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/79&oldid=188636" എന്ന താളിൽനിന്ന് ശേഖരിച്ചത്