ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—77—

കളഞ്ഞു കളിക്കാതെ‌ഉജ്ജീവിപ്പാനായിട്ട ജ്ഞാനൊദയം എന്ന
ഈ പ്രബന്ധത്തെ പക്ഷപാതമില്ലാതെ ചിത്തസമാധാന
ത്തൊടെ പലപ്രാവശ്യം‌വായിച്ച ഉണൎന്നനൊക്കി അജ്ഞാനി
കൾ ആരോപിച്ച ദൂഷണങ്ങളൊക്കെയും അബദ്ധമാണെന്നു
ള്ളതിനെ‌അറിഞ്ഞു കൃഷി, വ്യാപാരം,ഉദ്യോഗം‌മുതലായതൊഴി
ലുകൾകൊണ്ടും അവകളില്ലങ്കിൽ യാചകത്താലും ജീവിച്ചുംകൊ
ണ്ടു അഹൃതം പൂൎവാപരവിരൊധം‌മുതലായ ദൊഷങ്ങൾ യാ
തൊന്നുംഇല്ലാതെ യഥാൎത്തമായിരിക്കുന ഹിന്തുമതത്തിൽ വി
ശ്വാസത്തൊടും ഭക്തിയൊടും‌ഇരുന്ന നിത്യാനന്ദമൊക്ഷത്തെ
പ്രാപിപ്പാൻ പ്രയത്നപ്പെടെണ്ടതാകുന്നു.

പ്രിയജങ്ങളെ ഈപുസ്തകത്തെ വായിച്ചതി
ന്റെശെഷം ഇതിൽപറഞ്ഞിരിക്കുന്നകാൎയ്യങ്ങളെ ഇനിയും അ
ധികവിസ്താരമായി അറിയെണമെന്ന താല്പൎയ്യമുണ്ടെങ്കിൽ ന
ല്ലെപ്പുള്ളിയിൽ രാ—രാ— ചൊണ്ടത്തമന്ദാടിയാരടുക്ക ൽവന്ന‌എ
ന്നെ മുഖതാവിൽകണ്ട്ചൊദിച്ചറിഞ്ഞുകൊള്ളണം

എന്ന അഷ്ടാവധാനിമതഖണ്ഡനവെങ്കിടഗിരിശാസ്ത്രികൾ.

സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/85&oldid=188642" എന്ന താളിൽനിന്ന് ശേഖരിച്ചത്