ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

ധികാരം—സംസൎഗ്ഗം—രാജ്യംഎന്നിവറ്റെഅത്രെഞാൻസ്നെ
ഹിച്ചുവരുന്നു—ഇനിഒരുവാക്കുംവെണ്ടഞാൻഅവന്റെഅടി
യാനായിഅവനെതന്നെസെവിക്കുംനിശ്ചയം—

അപ്പൊ—ഇത്രഉഷ്ണിച്ചുപറയുന്നത്എന്തുനിണക്കകുറയസുബുദ്ധിവര
ട്ടെഎന്നാൽഈവഴിയിൽവരുന്നകഷ്ടങ്ങൾവിചാരിച്ചറി
യെണ്ടതിന്നുസംഗതിഉണ്ടാകും—ആരാജാവിന്റെപ്രജകൾഎ
ന്നെയുംഎന്റെവഴികളെയുംവിരൊധിക്കകൊണ്ടുഅവൎക്കമി
ക്കവാറുംഅപമൃത്യുഉണ്ടല്ലൊഎത്രആൾഅപമാനത്തൊടെ
കുലനിലത്തുവെച്ചുമരിച്ചു—പിന്നെഅവന്റെസെവയെനീഅ
ധികമായിസ്നെഹിക്കുന്നുഎന്നുപറഞ്ഞുവല്ലൊ—ഹാനിണക്ക
എന്തുബുദ്ധിതനിക്കുള്ളവരെശത്രുക്കളുടെകൈയിൽനിന്നുര
ക്ഷിപ്പാൻവെണ്ടിഅവൻഒരുനാളുംതന്റെസ്ഥലത്തുനിന്നുവ
ന്നില്ലഎങ്കിലുംഎന്റെവിശ്വസ്തരെഞാൻഎറിയൊരുഉപാ
യപരാക്രമങ്ങളെകൊണ്ടുഅവന്റെസെവകന്മാരുടെകൈ
യിൽനിന്നുരക്ഷിച്ചുവരുന്നുഎന്ന്‌ലൊകത്തിൽഎങ്ങുംപ്ര
സിദ്ധമാകുന്നുനിന്നെയുംരക്ഷിക്കും—

ക്രിസ്തി—അവരുടെസ്നെഹത്തെയുംഅവസാനത്തൊളമുള്ളവിശ്ചാ
സത്തെയുംപരീക്ഷിപ്പാനായിഅവൻഅവരെചിലപ്പൊൾ
വെഗംരക്ഷിക്കാത്തതുസത്യം—അവൎക്ക അതിനാൽഒരുസങ്കടവും
ഇല്ലക്ഷണികരക്ഷെക്കായിട്ടല്ല നിത്യജീവനായിട്ടത്രെ അവർ
കാത്തിരിക്കുന്നു—നീപറഞ്ഞപ്രകാരംഅപമൃത്യുവന്നാലുംഅപ
മാനംഅല്ലസന്തൊഷംഅത്രെതൊന്നുന്നുരാജാവ്ദൈവദൂതന്മാരൊ
ടുകൂടിമഹത്വത്തിൽവന്നാൽഅവർക്കുംമഹത്വംസിദ്ധിക്കുംനി
ശ്ചയം—

അപ്പൊ—അവൻമറ്റവൎക്കുമഹത്വംകൊടുത്താലുംനിന്റെസെവഅ
തിന്നുപാത്രംഎന്നുഎങ്ങിനെനിരൂപിക്കുന്നു—

ക്രിസ്തി—എന്റെസെവയിൽനീകുറവുകണ്ടുവൊ—

അപ്പൊ—കണ്ടുനീഅഴിനിലയിൽവീണുവലഞ്ഞുപൊയിരാജാവുചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/52&oldid=189158" എന്ന താളിൽനിന്ന് ശേഖരിച്ചത്