ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ii അവതാരികാ

ണ്ടതിന്നു അനെകം യൊഗ്യന്മാർ ഒത്തുകൂടി പരിശ്രമം ചെ
യ്തുവരുന്ന ഈ കാലത്ത ആ വക വിഷയങ്ങളെ കഴിയുന്ന
ത്ര കാഥാരൂപേണ പ്രതിപാദിച്ചു പ്രസ്താവിക്കുന്നത ജനൊ
പകാരപ്രദമായി തീരുമെന്നുള്ള ഉത്തമവിശ്വാസത്തൊടുകൂ
ടി എതാൻ ചില സംഗതികളെ ഈ പുസ്തകത്തിൽ ഞാൻ
വെളിവായി കാണിച്ചിട്ടുള്ളതിൽ ആൎക്കും അസന്തൊഷം
ഉണ്ടാവാൻ ഇടയില്ലാത്തതാണ. യുക്തിക്കും അനുഭവത്തി
ന്നും വിരൊധമായി വല്ലതും അറിവുകൂടാതെ പ്രസ്താവിച്ചു
പൊയിട്ടുണ്ടെങ്കിൽ ആയ്മ നിൎവ്വൈരമാനസന്മാരായ മഹാ
ന്മാർ ക്ഷമിച്ചു കൊള്ളണ്ടതുമാകുന്നു. ഇതിൽ പ്രസ്താവിക്ക
പ്പെട്ട സംഗതികൾ കെവലം സങ്കല്പിതങ്ങളാണെന്നു വരി
കിലും അതുകൾ മുഴുവനും മലയാളരാജ്യത്തെയും മലയാ
ളികളെയും മാത്രം സംബന്ധിക്കുന്നതായി വിളിച്ചിരിക്ക
കൊണ്ടു നമ്മുടെ ഇടയിൽ സാധാരണമായി വിളിച്ചു
വരുന്ന പെരൊഴികെ കൎണ്ണാനന്ദപ്രദമായ മറ്റു വല്ല നാമധെ
യവും കൊടുക്കുന്നതായാൽ അത ലെശം അനുരൂപമായി
രിക്കയില്ലെന്നു മാത്രമല്ല ശങ്കാസ്പദമായിരിക്കുവാനും കൂടെ
സംഗതിവരുമെന്നു വിചാരിച്ചു ഈ നവീനകഥാ പുസ്തക
ത്തിനു ഞാൻ മീനാക്ഷി എന്ന സാധാരണനാമം തന്നെ
കൊടുത്തിരിക്കുന്നു. മലയാളസ്ത്രീകളുടെ ഇടയിൽ ഇതവ
രെ കണ്ടും കെട്ടും വരാത്തതായ ഒരു പെർ ഈ പ്രബന്ധ
ത്തിന്ന കെവലം യുക്തമല്ലെന്നാണ എന്റെ വിശ്വാസം.
അച്ചടിയിൽ വരുന്ന തെറ്റുകൾ തീൎത്തുകൊടുപ്പാൻ മി
ക്ക സമയങ്ങളിലും എനിക്ക ഇടവരാതിരുന്നത കൊണ്ട
സാധാരണമായി സംഭവിക്കാവുന്ന ചിലെ തെറ്റുകളും അ
ക്ഷരപ്പിഴകളും ഈ പുസ്തകത്തിൽ ചില ഭാഗങ്ങളിൽ ദുൎല്ല
ഭം വന്നു പൊയിട്ടുള്ളതിന്ന ഒരു ശുദ്ധപത്രം ഇതൊടു ഒന്നി
ച്ചുതന്നെ ചെൎത്തിട്ടുണ്ട— നിസ്സാരമായ ചില അബദ്ധ
ങ്ങൾ ശുദ്ധപത്രത്തിൽ കാണാതിരിക്കുന്നുണ്ടെങ്കിൽ ആയ്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/10&oldid=194012" എന്ന താളിൽനിന്ന് ശേഖരിച്ചത്