ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92 ആറാം അദ്ധ്യായം

പുരുഷന്മാരെ പറ്റിക്കുവാൻ ഇത ഒന്നതന്നെ മതി. ഒരു
പല്ലിമുട്ടയെക്കാൾ അല്പം വലുപ്പമുള്ള ഒരു മുക്താഫലം
കൊണ്ട ശോഭിക്കുന്ന നാസാരത്നം എടുത്ത മൂക്കുത്തിയി
ന്മേൽ ചേൎത്തു കാതിൽ മനോഹരമായ തോടയും കഴു
ത്തിൽ സ്വൎണ്ണനൂലോടുകൂടിയ ഒരു പതക്കവും എടത്തെ
അനാമിക വിരലിന്മേൽ ഒരു വിലയേറിയ പച്ചക്കൽ
വെച്ച മോതിരവും ധരിച്ചു. വിശേഷമായി അലക്കിമു
ള്ളിട്ട ഒരു ബുക്കമസലിൻ മുണ്ടെടുത്ത വലത്തെചുമലിലും
എടത്തെ കക്ഷത്തുമായിട്ട മക്കനയിട്ടപനി‌നീർതളിച്ച ഒരു
വെള്ളിത്താലത്തിൽ വെച്ചിട്ടുണ്ടായിരുന്ന മുല്ലപ്പൂവെടുത്ത
തന്റെ അറയിൽ പടിഞ്ഞാറെ അരുവിൽജനെലിന്ന
രികെയിട്ടിട്ടുള്ള കോച്ചകട്ടിലിന്മെൽ കുത്തിയിരുന്ന ഉണ്ടമാ
ലകെട്ടുവാൻ തുടങ്ങി. കൊച്ചമ്മാളുവിന്റെ ഇപ്പൊഴത്തെ
നിലയും ഭാവവും കണ്ടാൽ ഇളകിപ്പോകാത്ത പുരുഷന്മാർ
ഭൂലോകത്തിൽ ഇല്ലെന്നതന്നെയാണ എന്റെ അഭി
പ്രായം. അഥവാ ഉണ്ടെന്ന ആരെങ്കിലും വാദിപ്പാൻ ഭാ
വമുണ്ടെങ്കിൽ അത ബാലന്മാരോ വൃദ്ധന്മാരോ ഭ്രാന്തന്മാ
രോ കഠിനമായ രോഗം കൊണ്ട വലഞ്ഞ കിടക്കുന്നവരോ
മാത്രമാണെന്ന അവർ മനസ്സിലാക്കി കൊള്ളെണ്ടതാണ.
കഥയുടെ മദ്ധ്യത്തിൽ അത്യാവശ്യമായ മറ്റു ചില സം
ഗതികളെ കൂടി പ്രസ്താവിക്കേണ്ടി വന്നതിനാൽ തൽ
ക്കാലം വേണ്ടത്തക്ക ഉപചാരാദികൾ ഒന്നും ചെയ്യാതെ
പങ്ങശ്ശമേനോനെ കുറെ നേരത്തേക്ക മുറ്റത്ത തന്നെ
നിൎത്തേണ്ടി വന്ന പോയ നിമിത്തം വായനക്കാരുടെ
മനസ്സിൽ യാതൊരു നീരസവും ജനിക്കയില്ലെന്ന വിശ്വ
സിക്കുന്നു. പങ്ങശ്ശമേനോൻ ചെന്നപാട കോലായിൽ
ആരേയും കാണാഞ്ഞിട്ട അല്പം മുറ്റത്ത തന്നെ നിന്നു.
പിന്നെ രണ്ട മൂന്ന പ്രാവശ്യം മെല്ലെ ഒച്ച ചിനച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/104&oldid=194108" എന്ന താളിൽനിന്ന് ശേഖരിച്ചത്