ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 99

ഉണിച്ചിരാമ്മ—എന്താ? മുറുക്കുണ്ടൊ? ഉദ്യോഗസ്തന്മാര
ചിലര മുറുക്കില്ല. പൊകേല കത്തിച്ച പൊകവലി
ക്കയാണ. എന്റെ അപ്പക്കും പൊകവലി ഉണ്ടൊ?
പൊക വലിച്ചാൽ തൊള്ള നാറില്ലെ ? എന്തിനാ
ൟ ദുസ്സാമൎത്ഥ്യത്തിന്ന പോണത ? പൊകവലി
വലിയ ചീത്തയാണ. കൊച്ചമ്മാളൂന പൊകേടെ
മണം കേട്ടൂട. കേട്ടാൽ ആ നിമിഷം ഛൎദ്ദിക്കും.
മുറുക്ക അവൾക്കും രസാണ. മുറുക്കാണ നല്ലത.

പ. മേ— (ചിരിച്ചുംകൊണ്ട) അമ്മെ ഞാൻ ചുരുട്ട വലിക്ക
പതിവില്ല. ദുൎല്ലഭം മുറുക്കാറുണ്ട. മുറുക്കും ചുരുട്ടും
പൊടിയും ഇതൊക്കെ ചീത്ത തന്നെയാണ. എ
ങ്കിലും എനിക്കു കുറേശ്ശ മുറുക്കാതെ കഴികയില്ല. പ
ക്ഷെ ഇപ്പഴ വേണൊന്നില്ല. അമ്മ പോയി
ബുദ്ധിമുട്ടെണ്ട. ഇത്തിരിയൂടി കഴിയട്ടെ. എന്നിട്ട
മതി.

ഉണിച്ചിരാമ്മ— എന്താണ അപ്പനെ എനിക്ക ബുദ്ധിമുട്ട.
മുറുക്കാനിവിടെ ധാരാളം ഉണ്ട. കൊച്ചമ്മാളു ? ആ
വെറ്റിലത്തട്ട എടുത്ത ഇങ്ങട്ടവരൂ? നിനക്ക ഇ
ങ്ങട്ട വരാം. വിരോധമില്ല. പോലീസ്സുകാരനാണെ
ന്ന വിചാരിച്ച പേടിക്കേണ്ട. നിന്നേതും ചെയ്യി
ല്ല. ഇങ്ങട്ടവരൂ

കൊച്ചമ്മാളു— (അറയിൽനിന്ന) അമ്മതന്നെ വന്നെടു
ത്തോണ്ട പൊയ്ക്കൊളിൻ എനിക്ക ഇപ്പഴ അങ്ങട്ട
വരാൻ അവസരം ഇല്ല. ഞാനൊരു പണിയെടു
ക്കയല്ലെ ചെയ്യുന്നത

ഉ. അ— കൊച്ചമ്മാളൂന കോലായിൽ ആരെങ്കിലും ഉണ്ടെ
ങ്കിൽ വരാൻ വലിയ നാണാണ. ഞാൻതന്നെ
പോയി എടുത്തൊണ്ടരട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/111&oldid=194125" എന്ന താളിൽനിന്ന് ശേഖരിച്ചത്