ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 103

ലും എടുത്ത കോന്തലക്കൽ കെട്ടി കള്ളും കുടിച്ച
കണ്ട ചെറ്റപ്പാട്ടിലും കുടിലിന്നും ചെന്ന വിളിച്ച
ശകാരിച്ച നടക്കുന്ന കൂട്ടരാണ. ആ വകത്തക്കി
ടിയും കരുത്തും ഇവിടെ കൂടില്ല. ഇവിടെ എല്ലാം
മൎയ്യാദ പോലെ വേണം. കയ്യിൽ നല്ല പണം
ഉണ്ടെങ്കിലെ ഇങ്ങിനെത്തെ ദിക്കിലെല്ലാം വരണ്ടു.
ഉരുട്ടും തക്കിടയും ഇവടെ കൊണ്ടവരണ്ട. ൟ മാതി
രിക്കാരെ തൊടിക്കകത്ത തന്നെ കടത്തരുതേ. ശുദ്ധ
കള്ള കൂട്ടര. അങ്ങിനെയാട്ടെ പോയ്ക്കോളീൻ. താമ
സിക്കേണ്ട ഹോ—ഹോ— ഇത പറയാനാണില്ലെ
തിരക്കിട്ട വിളിച്ച വരുത്തിയത. ആ കുളത്തിന്റെ
പടിഞ്ഞാറെ പുറത്തെ കുടിൽ എങ്ങാൻപൊയ്ക്കൊളൂ.

ഉണിച്ചിരാമ്മയൂടെ ഭാവവും പോലീസ്സുകാരെ കൂട്ട
ത്തോടെ അധിക്ഷേപിച്ച പറഞ്ഞ വാക്കും ഇതെല്ലാംക
ണ്ടിട്ടും കേട്ടിട്ടും പങ്ങശ്ശമേനോന സഹിച്ചുകോടാത്ത ദ്വേ
ഷ്യം വന്നു. തന്റെ ചുകന്ന കണ്ണ ഉരുട്ടി മിഴിച്ച ശ
രീരം ആസകലം വിറച്ചു കൊണ്ട ഇരുന്ന ദിക്കിൽനിന്ന
എഴുനീറ്റ വലത്തെ കാൽകൊണ്ട നിലത്ത രണ്ടനാല ഉറ
ക്കെച്ചവിട്ടി. കാല്ക്കിട്ടിരുന്ന ജോഡ കീറിതെറിച്ചപോയ്ത
കോപാതിരേകം കൊണ്ട ൟ ദുൎവ്വാസാവിന്റെ കോപഭാവം കണ്ട
പേടിച്ച ഇരുന്നദിക്കിൽനിന്ന എഴുനിറ്റ ഓടാൻ ധൈ
ൎയ്യവും ശക്തിയും ഇല്ലാതെ കിടുകിട വിറച്ചു. പങ്ങശ്ശമേ
നോൻ രണ്ടനാല പ്രാവശ്യം ൟ വൃദ്ധയുടെ മുഖത്ത ച
വിട്ടാൻ ഭാവിച്ചുഎങ്കിലും എന്തൊ ഭാഗ്യവശാൽ അത
ചെയ്തില്ല. ഒടുവിൽ കോപം സഹിക്കരുതായിട്ട മുഖത്ത
നോക്കിക്കൊണ്ട ഉച്ചത്തിൽ പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/115&oldid=194142" എന്ന താളിൽനിന്ന് ശേഖരിച്ചത്