ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

110 ഏഴാം അദ്ധ്യായം

പ്പോലെ കാക്കമുതലായ പക്ഷികൾ തങ്ങളുടെ കൂടുകളിലേ
ക്ക ബദ്ധപ്പെട്ട പറന്നുപോയിത്തുടങ്ങി. പകൽ മുഴുവനും
ഇരതേടിനടന്നു ഒന്നുംകിട്ടാതെ വിശന്ന ക്ഷീണിച്ച പ
ൎവ്വതഗൈരികങ്ങളിൽ ഉള്ള ജലാശയത്തിന്നരികെ മരത്ത
ണലിൽ കിടന്നുറങ്ങിയിരുന്ന വ്യാഘ്രങ്ങൾ ക്ഷുധിതരായി
ഉണൎന്നു നാലുപുറവും നോക്കിയപ്പോൾ അസ്താഭിമുഖനാ
യ സൂൎയ്യന്റെയും അതിഗൌരമായ ആകാശത്തിന്റെയും
അളവില്ലാത്ത പ്രഭാമണ്ഡലം ജലാശയത്തിൽ പ്രതിബിം
ബിച്ചകണ്ടിട്ട അതമുഴുവനും രക്തംനിറഞ്ഞ കിടക്കുന്നതാ
ണെന്ന ഭ്രമിച്ച പിപാസാൎത്തന്മാരായി അന്യോന്യം മുര
ണ്ടും ചീറിയുംകൊണ്ട വയറ നിറയുവോളം ജലപാനം
ചെയ്തുതുടങ്ങി. കരുണകൂടാതെ ജനോപദ്രവം അധികം
ചെയ്യുന്നവൎക്ക അതിദുസ്സഹമായ അനൎത്ഥം സംഭവിക്കാ
തെ ഇരിക്കയില്ലെന്നുള്ള പരമാൎത്ഥജ്ഞാനം ജനങ്ങളെ ഗ്ര
ഹിപ്പിക്കുവാനൊ അതല്ല പകൽ മുഴുവനും പ്രവൃത്തി എടു
ത്ത ക്ഷീണിച്ചതിനാൽ കുളികഴിഞ്ഞ വിശ്രമിപ്പാൻവേ
ണ്ടിയോ എന്തൊ സൂൎയ്യനുംപതുക്കെ കടലിൽ അസ്തമിച്ചു.
ഭൎത്താവിന്ന വ്യസനവും കഷ്ടതയും നേരിടുമ്പോൾ സതി
കളായ ദയിതമാരുടെ അവസ്ഥയും ഇതപ്രകാരമാണ വേ
ണ്ടതെന്ന ഉപദേശിച്ചും കൊണ്ട പത്മങ്ങൾ മ്ലാനശോഭ
ങ്ങളായി കൂമ്പിത്തുടങ്ങി. പ്രിയവിയോഗ ഖിന്നന്മാരായ
ചക്രവാകികളുടെ സന്താപാഗ്നിധൂമമൊ എന്ന തോന്നു
മാറ ദിക്കെങ്ങും അല്പമായ അന്ധകാരം പരന്നു. സ്ത്രീക
ൾക്ക സന്തോഷവും സൌഭാഗ്യവുമുള്ള കാലങ്ങളിൽ അ
തിപ്രിയന്മാരാണെന്ന വിശ്വസിപ്പിച്ചും കൊണ്ട അവരു
ടെ അരികെ ചുറ്റിപ്പറ്റിക്കൂടി പല പല സുഖാനുഭൂതി
യും ചെയ്ത സഹവസിച്ചവരുന്ന അതി ധൂൎത്തന്മാരായ
വിടന്മാർ തങ്ങളുടെ പ്രിയമാൎക്കു സംഭവിക്കുന്ന വ്യസന

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/122&oldid=194169" എന്ന താളിൽനിന്ന് ശേഖരിച്ചത്