ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116 ഏഴാം അദ്ധ്യായം

വൎണ്യവും കണ്ടാൽ എന്തൊരു ദുസ്സഹമായ ഒരു വ്യസ
നവും കഠിനമായ മനൊവിചാരവും ഉള്ള പ്രകാരം ശങ്കി
ക്കാം. ആട്ടം കാണ്മാനൊ അര നാഴിക നേരം അവിടെ
ഇരിപ്പാനൊ ൟ സ്ത്രീക്ക ലേശം പോലും മനസ്സ്വസ്ഥത
യൊ സന്തോഷമൊ ഉണ്ടെന്ന തോന്നുന്നില്ല. കളിച്ച
നടക്കുന്ന ഒരു കുട്ടിയെ പിടിച്ചകൊണ്ടന്ന നിൎദ്ദയനായ
ഒരു എഴുത്തശ്ശന്റെ മുമ്പിൽ ഇരുത്തിയ്തപോലെയാണ
ഇപ്പഴത്തെ ഇരിപ്പ. കൂടെക്കൂടെ എരേശ്ശമേനോന്റെ മുഖ
ത്ത നോക്കുകയും ദീൎഗ്ഘശ്വാസമിടുകയും കയ്യിൽഇരിക്കുന്ന
നനഞ്ഞ തോൎത്തമുണ്ടകൊണ്ട മുഖം തുടക്കുകയും ചെ
യ്യുന്നതെ കാണ്മാനുള്ളൂ. എന്നാൽ എരേശ്ശമേനോന ആ
വക യാതൊരു ധാരണയും ഇല്ല. അദ്ദേഹവും തന്റെ
രണ്ട സ്നേഹിതന്മാരും ഇപ്പോൾ സുരേശ്വരന്മാരായിട്ടി
രിക്കയാണ ചെയ്യുന്നത. അവർ ഇഹത്തിലുമല്ല പര
ത്തിലുമല്ല എന്ന പറയത്തക്ക ദിക്കിൽ എത്തിയിരിക്കുന്നു.
ഇടത്തും വലത്തും നിന്ന രണ്ട കൻസ്റ്റേബൾമാർ വീശു
കയും ഒരു കൻസ്റ്റേബൾ കൂടക്കൂടെ ഇവൎക്ക മുറുക്കാനു
ണ്ടാക്കി കയ്യിൽ കൊടുക്കുകയും ചെയ്യുന്നു. എല്ലാം കൊ
ണ്ടും ഇതിൽ പരമായ ഒരു പരമാനന്ദം ഇവൎക്ക ഉണ്ടാ
വാൻ പാടില്ല.

ആടുവാനുള്ള മൂന്നു കുട്ടികളിൽ ഒന്നാമത്തേതിന്ന ഇരി
പത്തിരണ്ട വയസ്സിൽ ഏതും കുറകയില്ല. ഒന്നൊ രണ്ടൊ
പ്രാവശ്യം മാതാവാകേണ്ടുന്ന വഴിയിൽ പ്രവേശിച്ച
പ്പോൾ പകുതി വഴിയിൽവെച്ച ഇങ്ങട്ടതന്നെ പിടിച്ചു
കൊണ്ടു പോന്നതിനാൽ മേൽപറഞ്ഞ സ്ഥാനം ഇവൾ
ക്ക പ്രത്യക്ഷത്തിൽ കിട്ടാനിടവന്നിട്ടില്ല. മുഖം മിനുക്കി
ചുണ്ടിന്ന വൎണ്ണപ്പൊടിയും കണ്ണിൽ മഷിയും ഇട്ട കെട്ടി
ച്ചമഞ്ഞു നില്ക്കുക്കുന്നതു കണ്ടാൽ വങ്കന്മാരായ ചില പുരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/128&oldid=194195" എന്ന താളിൽനിന്ന് ശേഖരിച്ചത്