ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

122 ഏഴാം അദ്ധ്യായം

ർ വെള്ളം കോരി നിറക്കുന്നമദ്ധ്യെ തങ്ങളിൽ ഓരോന്ന
പതുക്കെ പറകയായിരുന്നു.

ഒന്നാമത്തെ കൻസ്റ്റേബൾ— കഷ്ടമെകഷ്ടം! മൂപ്പര ഇത്ര
ഇളിഭ്യരാശിയാണെന്ന ഞാൻ ഇതവരെ വിചാരി
ച്ചിരുന്നില്ല. പീറകളായ ഈ സ്ത്രീകളെ എന്തിനാ
ണ ഇത്ര അധികം ആദരിക്കുന്നത? പെരുവഴിയി
ൽ തൂക്കിയ ചെണ്ടപോലേയുള്ള ഇവറ്റയുടെ മേൽ
ൟ വക യോഗ്യന്മാൎക്ക ഇത്ര ഭ്രമമുണ്ടാകുന്നത വലി
യ ആശ്ചൎയ്യംതന്നെ. ഇവരുടെ അവസ്ഥക്ക ഇത
എത്ര ആഭാസത്വമാണ?

രണ്ടാമൻ— വലിയ ആളുകൾക്ക എന്തും ചെയ്യാമെന്ന
ല്ലെ വെച്ചിട്ടുള്ളത? നോം വഷളത്വമാണെന്നു
വിചാരിച്ചു വരുന്ന എന്തെല്ലാം പ്രവൃത്തികളാണ
ഇങ്ങിനത്തെ മഹാ യോഗ്യന്മാർ അതി ജാഗ്രതയോ
ടെ ചെയ്തു വരുന്നത? പ്രപഞ്ചതന്ത്രത്തിന്ന കേവ
ലം വിപരീതമായ അനേകം പ്രവൃത്തികൾ ഇവർ
ചെയ്തും ചെയ്യിച്ചും വരുന്നത നമുക്ക നിശ്ചയമുള്ള
കാൎയ്യമല്ലെ? തന്റെ ഭാൎയ്യ നോക്കിയിരിക്കെ ആരെ
ങ്കിലും ൟവക വഷളത്വം ചെയ്തു കണ്ടിട്ടുണ്ടൊ?
പോകുന്നവൎക്കും വരുന്നവൎക്കും എന്നുവേണ്ടാ സക
ലൎക്കും യാതോരു ഭേദാഭേദവും കൂടാതെ ഉപയോഗി
പ്പാൻവേണ്ടി പീടികയുടെ മുറ്റത്തു വെച്ചിട്ടുള്ള
കോളാമ്പി എടുത്ത ആരെങ്കിലും ഒരു മനുഷ്യൻ
ചുംബിച്ചു നോക്കാറുണ്ടൊ :

ഒന്നാമൻ— ആ കഥ എന്തിനാണ പറയുന്നത? ശിര
സ്തദാരെജമാനൻ ഇന്ന അരങ്ങത്തവെച്ച എന്തെ
ല്ലാം കോപ്പറാട്ടിയാണ കാട്ടിക്കൂട്ടിയത? കണ്ണി
ന്റെ മുമ്പിൽ കാണുന്ന സകല സാധനങ്ങളേയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/134&oldid=194219" എന്ന താളിൽനിന്ന് ശേഖരിച്ചത്