ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 124

ലിച്ചത് കണ്ടില്ലെ? തെല്ലു ഭേദമുണ്ടെങ്കിൽ വേണ്ടി
ല്ല. ശുദ്ധ ആഭാസം. ഇവൎക്ക പണം മേൽ കടിക്കു
ന്നുണ്ടൊ. കഷ്ടം! കഷ്ടം!

ഒന്നാമൻ— കണ്ട സാധുക്കളെ പിടിച്ച വട്ടത്തിലാക്കി
ഞെക്കിപ്പിഴിഞ്ഞുണ്ടാക്കുന്ന പണമല്ലെ?പൊലിക്കു
ന്നതിന്ന ഇവൎക്കെന്താണ ചേതം? ഒരു കേസ്സ
കിട്ടിയാൽ പോരെ? കൻസ്റ്റേബൾന്മാർ തങ്ങളിൽ
ഇങ്ങിനെ പലതും പറഞ്ഞു വെള്ളം കൊരി നിറച്ചു
കഴിയുമ്പോഴേക്ക ഇട്ടീരിനായരും മൂന്ന സ്ത്രീകളും കുളി
പ്പുരയിൽ വന്നു. കൻസ്റ്റേബൾന്മാർ ഉമ്മറത്തെ
ക്കും പോന്നു. കുളി കഴിഞ്ഞു വരുമ്പോഴേക്ക ഇൻസ്പ
ക്ടർ കുറെ ചായയും പലഹാരവും തെയ്യാറാക്കി വെ
പ്പിച്ചിട്ടുണ്ടായിരുന്നു. ശിരസ്തദാൎക്കുംശങ്കരപ്പണി
ക്കൎക്കും കിടപ്പാൻ വേണ്ടി താഴെ രണ്ടു മുറികളിൽ
വേണ്ടത്തക്ക ചട്ടം ചെയ്യിച്ചു. അതിൽപിന്നെ
ഇട്ടീരിനായരെ വിളിച്ചു എന്തോ ചിലതെല്ലാം സ്വ
കാൎയ്യം മന്ത്രിച്ചു. "കല്പിക്കും പ്രകാരം എല്ലാം നേരെ
യാക്കം." എന്ന ആ വൃദ്ധനും സമ്മതിച്ചു. ശാമു
ക്കുട്ടിമേനോനും ശങ്കരപ്പണിക്കരും എരേശ്ശമേനോ
ന്റെ മുഖത്ത നോക്കി ചിരിച്ചുംകൊണ്ട തങ്ങൾക്ക
വേണ്ടി വിവരിച്ച തെയ്യാറാക്കി വെച്ചിട്ടുള്ള മുറിക
ളിലേക്ക പോയി കണ്ണും മിഴിച്ചുറങ്ങാതെ കിടന്നു.
ഇവരുടെ ഇപ്പോഴത്തെ മനോരാജ്യം എന്തെല്ലാമാ
യിരുന്നു എന്ന ഇവരെപ്പോലെയുള്ള രസികന്മാൎക്ക
ക്ഷണത്തിൽ മനസ്സിലാക്കാൻ കഴിയുന്നതാണ.
അല്ലാത്തവൎക്ക പറഞ്ഞാലും മനസ്സിലാവില്ല. അതു
കൊണ്ട അതിനെപ്പറ്റി ഞാൻ ഇവിടെ യാതൊന്നും
പ്രസ്താവിക്കുന്നില്ല. കല്ല്യാണി അമ്മയെ ഇന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/136&oldid=194224" എന്ന താളിൽനിന്ന് ശേഖരിച്ചത്