ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 129

ക—അ— പരിഹാസകരമായ പ്രവൃത്തി ഇത്രമാത്രമേ ഉ
ള്ളു എന്ന വിചാരിക്കുന്നത ആശ്ചൎയ്യംതന്നെ. ഏ
റിയകാലം അത്യദ്ധ്വാനംചെയ്ത സമ്പാദിക്കപ്പെട്ട
മാനം, മൎയ്യാദ, യോഗ്യത, മുതലായ പുരുഷഗുണ
ങ്ങളെ നിസ്സാരമായ ൟവക വിഷയങ്ങൾക്കവേ
ണ്ടി നിസ്സംശയം ബലികൊടുപ്പാൻ ഒരുങ്ങീട്ടുള്ള നി
ങ്ങളുടെ ബുദ്ധിവിശേഷതയെപ്പറ്റി ഞാൻ യാതൊ
ന്നും പറവാൻ കാണുന്നില്ല. കാൎയ്യാകാൎയ്യം തിരി
ച്ചറിവാൻ സാമർത്ഥ്യം ഇല്ലാത്ത ചില പടുവങ്കന്മാ
രുണ്ട. ആവകക്കാരാണെങ്കിൽ ഇതെല്ലാമിരിക്ക
ട്ടെ എന്നുവക്കാം. നിങ്ങളുടെ സ്ഥിതിയൊ അങ്ങി
നെയല്ല. നിങ്ങൾ ഒരു ഒന്നാംക്ലാസ്സ പോലീസ്സ
ഇൻസ്പക്ടർ. ശാമുക്കുട്ടിമേനോൻ രണ്ടാംക്ലാസ്സ
മജിസ്ട്രേട്ടധികാരമുള്ള ഒരു താലൂക്കശിരസ്തദാർ. ശ
ങ്കരപ്പണിക്കർ അസാമാന്യമായ കാൎയ്യപരിചയവും
ജനരഞ്ജനയും നല്ലസമ്പാദ്യവും ഉള്ള ഒരു വക്കീൽ.
മൂന്നുപേൎക്കും വേണ്ടത്തക്ക വിദ്യാഭ്യാസവും ലൌ
കികതന്ത്രങ്ങളിൽ വേണ്ടതിലധികം അറിവും ബു
ദ്ധിഗാംഭീൎയ്യവും ഉണ്ടെന്നുള്ളതും തീൎച്ചയാണ. അ
റിവില്ലാത്ത ജനങ്ങൾക്ക താന്താങ്ങളുടെ പ്രവൃത്തി
ക്കൊണ്ടും നടപടികൊണ്ടും അറിവ ഉണ്ടാക്കികൊടു
ത്ത ലോകത്തിൽ മാനമൎയ്യാദയെ രക്ഷിച്ച അക്രമ
ങ്ങളേയും അകൃത്യങ്ങളെയും അകറ്റി രാജ്യത്തിൽ
ക്ഷേമവും പുഷ്ടിയും വൎദ്ധിപ്പിക്കേണ്ടുന്ന എല്ലാഭാ
രവും വഹിച്ചിട്ടുള്ള നിങ്ങൾക്ക നിങ്ങളുടെ സ്വന്ത
മനസ്സിനെ അനീതിക്കും ദുരാചാരത്തിനും ഏല്പി
ച്ചുകൊടുക്കാതെ പാട്ടിൽവെച്ച നല്ലവണ്ണം നടത്തി
പ്പാൻ പ്രാപ്തിയില്ലാത്തത വിചാരിക്കുമ്പോൾ നിങ്ങ

17

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/141&oldid=194237" എന്ന താളിൽനിന്ന് ശേഖരിച്ചത്