ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

130 ഏഴാം അദ്ധ്യായം

ളുടെ വിദ്യാഭ്യാസംകൊണ്ടും ബുദ്ധിവികാസംകൊ
ണ്ടും എന്തപ്രയോജനമാണ സിദ്ധിച്ചിട്ടുള്ളത?
നിങ്ങൾതന്നെ നിങ്ങൾക്ക ശത്രുക്കളായിത്തീൎന്നിരി
ക്കുന്നു എന്നല്ലെ പറയേണ്ടത. കൃത്യാകൃത്യം അ
റിഞ്ഞ പ്രവൃത്തിക്കാത്ത മനുഷ്യരും പശുക്കളും ത
ങ്ങളിൽ എന്താണ വ്യത്യാസം? ആവകക്കാർ പുല്ലു
തിന്നാതെ ഇരിക്കുന്നത പശുക്കളുടെ ഭാഗ്യം. നേ
രംപോക്കും അഹങ്കാരവും ഏറക്കുറയ എല്ലാമനുഷ്യ
രിലും ഇല്ലെന്നല്ല ഞാൻ പറയുന്നത. ആയ്ത അ
വസ്താനുസരണം പ്രവൃത്തിച്ചാൽമാത്രമെ ഭംഗിയാ
യിരിക്കയുള്ളു—അവനവന്റെ സ്ഥിതിക്കും യോഗ്യ
തക്കും വിപരീതമായ യാതോരുപ്രവൃത്തിയും അറി
വുള്ളജനം യാതൊരിക്കലും ചെയ്യരുതാത്തതാണ—
ലേശം മാത്രം ഗുണദോഷ വിചാരം കൂടാതെ നിങ്ങൾ
ഇങ്ങിനെ മൂക്കോളം ബ്രാണ്ടിയുംകുടിച്ച അസതിക
ളായ ൟ മോഹിനിയാട്ടക്കാരത്തികളെകണ്ട ഭ്രമിച്ച
തന്നെത്താൻ മറന്ന ശുദ്ധമെ മൃഗസ്വഭാവികളാ
യി ചപലന്മാരായി അനേകം ആളുകൾ കൂടിയ സ
ഭയിൽ വച്ച അവയുടെമേൽ പനിനീർ തളിച്ചു. വി
ശറി എടുത്ത വീശിയും ലമനേഡ് സ്വന്തകൈകൊ
ണ്ട് പകൎന്നകൊടുത്ത കുടിപ്പിച്ചുംമറ്റും ചില ദാസ്യപ്ര
വൃത്തികൾ ചെയ്തും ഒച്ചയടക്കുമാറ നിലവിളിച്ചും
ചിരിച്ചും ന്യായാനുസരണമായി ചിലവചെയ്യേ
ണ്ടുന്ന പണം യാതൊരുകണക്കുംവരയും കൂടാതെ അ
ന്യോന്യം മത്സരിച്ച വാരിപൊലിച്ചുംപോരാതെവ
ന്നപ്പോൾ കടം മേടിച്ചു. കിട്ടിയ്ത മുഴുവനും തട്ടോടെ
എടുത്ത അവറ്റിന്ന ദക്ഷിണ കൊടുത്തും കളി കഴി
ഞ്ഞ ഉടനെ അവറ്റയെ കുളികഴിപ്പിച്ചും ഇങ്ങിനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/142&oldid=194240" എന്ന താളിൽനിന്ന് ശേഖരിച്ചത്