ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം

"അപൂൎവ്വമായ ഒരു സമ്മാനം"

മല്ലിക്കാട്ട കുഞ്ഞിശ്ശങ്കരമേനോൻ എന്ന ഒരാൾ ബി—
എൽ— പരീക്ഷ ജയിച്ചു ഈ കാലത്ത ഹൈക്കോൎട്ടിൽ
അപ്രെൻടീസ്സായി മദിരാശിയിൽ പാൎത്തുവരുന്ന വിവ
രം മൂന്നാം അദ്ധ്യായത്തിന്റെ ഒടുവിൽ അല്പം പ്രസ്താ
വിച്ചിട്ടുണ്ടല്ലൊ. ഇദ്ദേഹം അത്യന്തം ബുദ്ധിശാലി
യും നീതിജ്ഞനും വളരെ വിവേകിയും ഇംഗ്ലീഷ‌ഭാഷ
യിൽ മാത്രമല്ല, സംസ്കൃതത്തിലും സാമാന്യം നല്ല പാ
ണ്ഡിത്യവും പരിചയവും സിദ്ധിച്ചിട്ടുള്ള ഒരു ചെ
റുപ്പക്കാരനാണ. അനാവശ്യമായ വല്ല അഹങ്കാര
മൊ അധിക പ്രസംഗമായ ഏതെങ്കിലും നടപടിയൊ
അന്ധാളികളായ പല ചെറുപ്പക്കാരിലും പലപ്പോഴും നാം
കണ്ടും കേട്ടും ആക്ഷേപിച്ചും വരുന്ന എന്തെങ്കിലും ഒരു
തോന്ന്യാസമൊ നമ്മുടെ സൌഭാഗ്യശാലിയായ ഈ തരു
ണപുരുഷനെ ഇതുവരെ ബാധിച്ചിട്ടില്ല. ആളുകളുടെ
തരാതരം ക്ഷണനേരംകൊണ്ട കണ്ടറിയത്തക്ക സാമൎത്ഥ്യ
വും ലൌകീകകാൎയ്യങ്ങളിൽ പ്രായത്തെ കവിഞ്ഞുനില്ക്കുന്ന
പരിചയവും നിസ്സാരവിഷയങ്ങളിൽ അണുമാത്രം ഭ്രമ
മുണ്ടാവാനിട കൊടുക്കാത്ത മനോധൈൎയ്യവും അകൃത്യം
ചെയ്യുന്നതിലുള്ള ഭയാധിക്യം ഇദ്ദേഹത്തിന്റെ നൈ
സ്സൎഗ്ഗിക ഗുണങ്ങളിൽ പ്രധാന ഭാഗങ്ങളാകുന്നു. വില
യേറിയ വിശിഷ്ടസാധനങ്ങൾ സൂക്ഷിച്ചു വെക്കുന്ന
പാത്രത്തിന്നും തദനുരൂപമായ ഭംഗിയും ഉറപ്പും അത്യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/150&oldid=194259" എന്ന താളിൽനിന്ന് ശേഖരിച്ചത്