ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം 141

സ്നേഹിതനെ കണ്ടെത്തി കയ്ക്കലാക്കുവാൻ ൟ കാലത്ത
അത്യന്തം പ്രയാസമുണ്ട— സ്നേഹമെന്നൊ സ്നേഹിതൻ
എന്നൊ നാം പറഞ്ഞുവരുന്ന സാധനം തെറ്റുകൂടാതെ
എഴുതുവാനും സംസാരിപ്പാനും എളുപ്പത്തിൽ കഴിയുമെങ്കി
ലും വാസ്തവത്തിൽ അത ജനഹൃദയത്തിലൊ ജനസമുദാ
യത്തിലൊ ഉണ്ടായിരിക്കുമെന്ന അത്ര വേഗത്തിൽ തീ
ൎച്ചപ്പെടുത്തിക്കൂടാവുന്നതല്ല. ഇഷ്ടന്മാരെന്ന പുറമെനടി
ച്ചു മുഖസ്തുതിപറഞ്ഞു ഒന്നിച്ചുകൂടി വല്ലതും തെല്ലൊന്നും ഹി
തമായി പ്രവൃത്തിച്ചു നമ്മെപ്പാട്ടിലാക്കി വേണ്ടത്തക്ക കാ
ൎയ്യം അനായാസേനസാധിപ്പിക്കുവാൻവേണ്ടി അതിസ
മൎത്ഥന്മാരായ ചില സിദ്ധാൎത്ഥകന്മാരുണ്ട— ആവക്കാരെ
ക്കൊണ്ട സൂക്ഷ്മത്തിൽ ഉപദ്രവമല്ലാതെ യാതോരുപകാര
വും സിദ്ധിക്കുന്നതല്ല— ആപൽകാലത്ത അകത്തും പുറ
ത്തുംനിന്ന ഹിതാഹിതം‌നോക്കി പ്രവൃത്തിക്കുന്ന ചന്ദന
ദാസന്മാർ വളരെ ദുൎല്ലഭമെയുള്ളു. ഒന്നിച്ചുപാൎക്കുക— ഒ
രുമിച്ചുണ്ണുക— ഒരെ കിടക്കയിൽതന്നെ കിടന്നുറങ്ങുക,
ഇതകൊണ്ടൊന്നും ഒരുത്തനെ സ്നേഹിതനെന്ന വിശ്വ
സിച്ചുകൂടാ— ഓരോരുത്തരുടെ മനസ്സും സ്വഭാവവും ഓ
രോ പ്രകാരമായിരിക്കും— ശീലവും പ്രകൃതിയും നല്ലവ
ണ്ണം ഗ്രഹിക്കാതെ ആളുകളെ വിശ്വസിക്കുന്നതകൊണ്ട
അനേകം‌പേർ അത്യാപത്തിൽപെട്ടു നശിച്ചു പോകുമാറു
ണ്ട— ഒന്നൊ രണ്ടൊ പ്രാവശ്യം കണ്ടതകൊണ്ടൊ കാണു
മ്പോഴൊക്കെയും രസകരമായി സംസാരിക്കുന്നതകൊ
ണ്ടൊ അല്പാല്പം ചില സഹായം ചില സമയങ്ങളിൽ
ചെയ്തിട്ടുള്ളതകൊണ്ടൊ മനുഷ്യരുടെ തരാതരം അറിവാ
ൻ പാടുള്ളതല്ല— സ്നേഹിതന്മാരുടെ ഉത്ഭവവും വളൎച്ചയും
ഈ കാലത്ത രണ്ട നാല പ്രകാരത്തിലാണ— അത്യാവ
ശ്യമായ വല്ല കാൎയ്യവും എളുപ്പത്തിൽ സാധിക്കേണ്ടതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/153&oldid=194267" എന്ന താളിൽനിന്ന് ശേഖരിച്ചത്