ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം 143

ജാഗരൂകന്മാരായിരിക്കേണ്ടത മുഖ്യാവശ്യമാകുന്നു. ആളു
കളുടെ സ്ഥിതിയും സ്വഭാവവും നല്ലവണ്ണം സൂക്ഷിച്ചറി
ഞ്ഞു പല കാൎയ്യത്തിലും പരീക്ഷിച്ചുനോക്കി വേണ്ടവണ്ണം
മൻസ്തൃപ്തിവന്നതിൽപിന്നെയാണ ജനങ്ങളെ വിശ്വസി
ക്കേണ്ടത. അതല്ലാതെ "മിന്നുന്നതൊക്കെയും പൊന്നല്ല"
എന്ന പ്രമാണത്തെ അനുസരിച്ച കാണുന്നവരെ എ
ല്ലാം ചങ്ങാതികളാണെന്ന വിചാരിച്ചു വിശ്വസിച്ചു
പോകരുത.

മേൽപ്രസ്താവിച്ച സംഗതികൾ നമ്മുടെ കുഞ്ഞിശ്ശങ്ക
രമേനോനും അച്യുതമേനോനും നല്ലവണ്ണം നിശ്ചയമു
ണ്ടായിരുന്നതകൊണ്ടും രണ്ടുപേരും നല്ല വിവേകികളും
സൂക്ഷ്മഗാഹികളും ആയിരുന്നതകൊണ്ടും ഇവരുടെ
സൌഹാൎദ്ദവും സഹവാസവും നല്ലതരത്തിലാണ വന്നു
കൂടീട്ടുള്ളത. രണ്ട ദേഹം ഉണ്ടെന്നുള്ള ഏകസംഗതിയി
ൽ മാത്രമെ ഇവരുടെ കാൎയ്യത്തിൽ ഒരു ഭേദമുണ്ടെന്ന പ
റയാവൂ— അന്യോന്യം അറിയരുതാത്ത വല്ല സ്വകാൎയ്യ
മൊ തങ്ങളിൽ ആലോചിക്കാത്ത എതെങ്കിലും ഒരു വിഷ
യമൊ എന്നുവേണ്ട ആവക യാതൊന്നും ഇവരിൽ കാ
ണുന്നതല്ല. ഈ നിലയിൽ എത്തിയ മനുഷ്യന്മാരെയാ
ണ സുകൃതികളെന്ന എല്ലാവരും പറയേണ്ടുന്നത. കങ്ക
ണംകൊണ്ടു കരവും കരംകൊണ്ട കങ്കണവും ഏതുപ്രകാ
രം ശോഭിക്കുന്നുവൊ അതുപ്രകാരം അച്യുതമേനോ
ന്റെ സഹവാസംകൊണ്ട കുഞ്ഞിശ്ശങ്കരമേനോനും കു
ഞ്ഞിശ്ശങ്കരമേനോന്റെ സഹവാസംകൊണ്ട അച്യുത
മേനോനും ഒരുപോലെ പരമസന്തുഷ്ടന്മാരായി തീരുക
യാണ ചെയ്തിട്ടുള്ളത. കഥാമദ്ധ്യത്തിൽ ൟവക വിഷ
യത്തേപ്പറ്റി ഇതിലധികം പ്രസ്താവിക്കുന്നതായാൽ
ആയ്ത വായനക്കാൎക്ക അരുചിയായി വന്നേക്കുമൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/155&oldid=194271" എന്ന താളിൽനിന്ന് ശേഖരിച്ചത്