ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

148 എട്ടാം അദ്ധ്യായം

തുന്നിപ്പിടിപ്പിച്ചിട്ടുള്ളതും ഗഡിയാൾസഞ്ചിയുടെ നിൎമ്മാ
ണത്തിൽ പ്രയോഗിച്ചിട്ടുള്ള അതിസാമൎത്ഥ്യവും ഇതെ
ല്ലാംകണ്ടിട്ട കുഞ്ഞിശ്ശങ്കരമേനോന്റെമനസ്സിൽ ഇതവരെ
ഉണ്ടായിരുന്ന എല്ലാവിധവിചാരവും ഇപ്പോൾ പത്തി
രട്ടിച്ചു. ശ്ലോകത്തിന്റെ സരളതയും പദവിത്യാസവും ക
യ്യക്ഷരത്തിന്റെ മാധുൎയ്യവും തുന്നപ്പണിയിലുള്ള കൌശ
ലവും അച്യുതമേനോന്റെ പ്രിയസോദരീത്വവും അദ്ദേ
ഹവും താനുമായുള്ള അതിസ്നേഹവും വിചാരിച്ചു ഇദ്ദേ
ഹത്തിന്റെ മനസ്സിൽ അത്യാനന്ദം അനുരാഗമായിമുള
ച്ചുവളരുവാൻ തുടങ്ങി— തൊപ്പിയുടെ അഴകും ഭംഗിയും
നോക്കി വിസ്മയിക്കുകയാണെന്ന അച്യുതമേനോനെ
ബോധിപ്പിക്കേണ്ടതിന്ന കുറേനേരം അതുതന്നെ നോ
ക്കിക്കൊണ്ട ഒന്നും‌മിണ്ടാതെയിരുന്നു. സോദരിയുടെ ഭ്രാ
തൃസ്നേഹവും ബഹുമാനവും അതിശയിച്ചു നില്ക്കുന്ന
ബുദ്ധിസമൎത്ഥ്യവും എല്ലാം‌പാടെ വിചാരിച്ചു അച്യുതമേ
നോന്റെ ഹൃദയത്തിലും അത്യാനന്ദവും വാത്സ്യല്യവുംവ
ൎദ്ധിച്ചു കണ്ണുകളിൽ ഹൎഷാശ്രുക്കൾ നിറഞ്ഞു. തന്റെ
പേരോടുകൂടിയ തൊപ്പി താൻ എടുക്കുന്നതിന്നുമുമ്പായിട്ട
തന്നെ മറ്റെതൊപ്പിയും ഗഡിയാൾസഞ്ചിയും എടുത്ത
കുഞ്ഞുശ്ശങ്കരമേനോന്റെ മുമ്പാകെ മേശ്ശപ്പുറത്തവെച്ചു
ചിരിച്ചുംകൊണ്ട പറഞ്ഞു— "മീനാക്ഷിക്കുട്ടി അയച്ചിട്ടുള്ള
സമ്മാനം താങ്കളുംകൂടി അനുഭവിക്കുന്നതായാൽ ഞാൻ
അത്യന്തം കൃതാൎത്ഥനായിരിക്കുന്നതാണ— ഇതരണ്ടും താ
ങ്കൾക്കിരിക്കട്ടെ. തൊപ്പിരണ്ടെണ്ണം അയച്ചിട്ടുള്ളത വിചാ
രിച്ചാൽ ഈവിചാരം അവൾക്കുംകൂടെയുണ്ടായിരുന്നു എ
ന്ന വിശ്വസിക്കാവുന്നതാണ— എന്നുമാത്രവുമല്ല രണ്ടും
എനിക്ക വേണ്ടി അയച്ചിട്ടുള്ളതല്ലെന്നു നിശ്ചയിപ്പാൻ
വേറെയുംസംഗതിയുണ്ട— അതകൊണ്ടു ഏതവിധമായാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/160&oldid=194284" എന്ന താളിൽനിന്ന് ശേഖരിച്ചത്