ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

150 എട്ടാം അദ്ധ്യായം

രും സന്തോഷിക്കേണ്ടത തന്നെ. കുറെ ദിവസ
മായിട്ട കവിതയിൽ അല്പം വാസന കാണുന്നുണ്ട.
ഏതായാലും അഭ്യസിച്ചാൽ ഫലപ്രാപ്തിയുണ്ടാകുമെ
ന്ന വിശ്വസിക്കാവുന്നതാണ.

കു. ശ. മെ. സംസ്കൃതം‌എന്തെല്ലാം വായിച്ചിട്ടുണ്ട? ഇപ്പോ
ഴും പഠിക്ക തന്നെയല്ലെ ചെയ്യുന്നത? ഇംഗ്ലീഷ എ
ത്രൊണ്ടായി? പഠിപ്പ നിൎത്തേണ്ടതിന്നും മറ്റും തിര
ക്കായിട്ടില്ലായിരിക്കാം. നമ്മുടെ ഇടയിൽ പെൺ
കുട്ടികളുടെ വിദ്യഭ്യാസം ചെയ്യിക്കുന്നത വളാരെ ദുൎല്ല
ഭമാണ. വല്ലതും എഴുതുവാനും വായിപ്പാനും കഷ്ടി
ച്ചുവശായി എന്നു കണ്ടാൽ പഠിപ്പു നിൎത്തി പിന്നെ
സംബന്ധത്തിന്നആളെ അന്വേഷിച്ചു നടക്കുന്ന
തിരക്കായി. കണക്കിലും കയ്യക്ഷരത്തിലും സ്ത്രീക
ൾക്ക പണ്ടെ തന്നെ വലിയപിണക്കമാണ. അ
നുഭവത്തിലും അവസ്ഥയിലും അറുവഷളായ കണ്ട
ശൃംഗാരശ്ലോകങ്ങളും തെന്മാടിപ്പാട്ടുകളും ചൊല്ലിപ്പ
ഠിപ്പിച്ചു തുമ്പില്ലാത്തരത്തിൽ ബഹുവാസനയുണ്ടാ
ക്കും. "ഗൌതമന്റെ ഭാൎയ്യയായ അഹല്യയെ ദെ
വേന്ദ്രൻ പണ്ട വ്യഭിചരിച്ചില്ലെ? ചന്ദ്രൻ തന്റെ
ഗുരുനാഥന്റെഭാൎയ്യയുമായി രമിച്ചില്ലെ? പരാശരമു
നി ഒരു മുക്കുവത്തിയെ പിടിച്ചില്ലേ? വിശ്വാമിത്രൻ
മേനകയെ പരിഗ്രഹിച്ചില്ലെ? വേദവ്യാസൻ ത
ന്റെ സഹോദരഭാൎയ്യമാരിൽ സന്തത്യുൽപാദനം
ചെയ്തില്ലെ? അന്യായമായ കാൎയ്യങ്ങളും പ്രവേ
ശിപ്പാൻ പൂൎവന്മാർ നമ്മെഅനുവദിച്ചിട്ടില്ലെങ്കിൽ
പ്രായശ്ചിത്തം എന്തിനാണ അവർ കല്പിച്ചുവെച്ചി
ട്ടുള്ളത?" എന്നിങ്ങിന അനേകം വഷളത്വങ്ങൾ
അടങ്ങിയ പച്ചപ്പാട്ടുകളും രഹസ്യക്കാരെയും സം

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/162&oldid=194288" എന്ന താളിൽനിന്ന് ശേഖരിച്ചത്