ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

152 എട്ടാം അദ്ധ്യായം

അ—മെ— ഇപ്പോൾ പന്ത്രണ്ട കഴിഞ്ഞു. പതിമൂന്ന നട
പ്പാണ— എന്റെ നേരെ അടുത്തതാണ. എനിക്ക
പതിനാറാം വയസ്സ ഇയ്യിടയിലല്ലെ കഴിഞ്ഞത?

കു—ശ—മെ— ശരി— ശരി— എന്നാൽ അശേഷം സംശയി
പ്പാനില്ല. നല്ലപ്രായമാണ. എനിയും ഒരു നാല സം
വത്സരം ചുരുങ്ങാതെ അവസരമുണ്ട. എന്നിട്ടാവാം
മറ്റുള്ള കാൎയ്യം ആലോചിക്കുന്നത. അല്ലാഞ്ഞാൽ
ഇതവരെ ചെയ്തുവന്നിട്ടുള്ളേയും ഇപ്പോൾ ചെയ്തു
വരുന്നേയും അദ്ധ്വാനത്തിന്നതക്കതായ ഫലം സി
ദ്ധിപ്പാൻ പ്രയാസമായിരിക്കും. അതിനിടയിൽ
തെല്ലു സംഗീതവും അഭ്യസിക്കുന്നതായാൽ വളരെ
നന്നായിരിക്കും.

കുഞ്ഞിശ്ശങ്കരമേനോന്റെ എല്ലാ അന്തൎഗ്ഗതങ്ങളും ഇ
പ്പോൾ പറഞ്ഞിട്ടുള്ളതിൽ അദ്ദേഹം അറിയാതെ ദൈവ
ഗത്യാ വന്നുകൂടീട്ടുണ്ട— ആയത വായനക്കാർ മനസ്സുവെ
ച്ച വായിക്കുന്നതായാൽ എളുപ്പത്തിൽ മനസ്സിലാക്കാവു
ന്നതാണ. എന്നാൽ കുഞ്ഞിശ്ശങ്കരമേനോന ഇങ്ങിനെ
ഒരു വിചാരം ഉണ്ടെന്നുള്ളത അച്യുതമേനോൻ സൂക്ഷി
ക്കാത്തതകൊണ്ടും ലൌകീക തന്ത്രങ്ങളിൽ ഇതവരെ താ
ൻ പ്രവേശിക്കുകയൊ പരിചയിക്കുകയൊ ചെയ്തിട്ടില്ലാ
ത്തതകൊണ്ടും മേൽപറഞ്ഞ സംഭാഷത്തിന്ന അദ്ദേ
ഹം യാതോരു ഗൂഢാൎത്ഥവും ധരിച്ചിട്ടുണ്ടായിരുന്നില്ല.

അച്യുതമേനോൻ— സംഗീതം പഠിപ്പിക്കുവാനും അച്ശൻ
പ്രത്യേകം ഒരാളെ നിശ്ചയിച്ചിട്ടുണ്ട— അവൾക്ക
കുറേശ്ശ പാടാൻ വയിക്കും— വാസനയും സാധക
വും വളരെ തരക്കേടില്ല.

കു—ശ—മേ— ആരംഭവും ഏൎപ്പാടും അതിശയമായിരിക്കു
ന്നു. കുഞ്ഞികൃഷ്ണമേനോനെ ഞാൻ കണ്ടിട്ടില്ലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/164&oldid=194293" എന്ന താളിൽനിന്ന് ശേഖരിച്ചത്