ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അധ്യായം 5

തന്നെയാണ. ഗൊപാലമേനവനും മറ്റും വിശേ
ഷിച്ച സുഖക്കേടും ഇല്ലല്ലൊ.

ഗൊവിന്ദൻ— ഇയ്യിടെ നാലഞ്ച ദിവസം അല്പം ജലദോ
ഷത്തിന്റെ ഉപദ്രവമുണ്ടായിരുന്നു. ഒരപ്പീൽനമ്പ്ര
വിചാരണയുണ്ടായിരുന്നതകൊണ്ട മദിരാശിയയിലോ
ളം പോയിരുന്നു. കുംഭം അഞ്ചാന്തിയ്യതിയാണ മട
ങ്ങി എത്തിയത. ഇവിടേക്ക തരുവാൻ ഒരു എഴുത്ത്
കൂടി തന്നയച്ചിട്ടുണ്ട.

കു.കൃ.മേ—മദിരാശിയിൽ പൊയ വിവരം ഞാൻ അ
അറിഞ്ഞിരിക്കുന്നു. അപ്പ എനിക്ക എഴുതീട്ടുണ്ടായിരു
ന്നു. അതുകൊണ്ടായിരിക്കണം ജലദോഷവും സുഖ
ക്കേടും ഉണ്ടായത. അപ്പീൽനമ്പ്ര ഗോപാലമെന
വൻ ജയിച്ചുഎല്ലൊ. എഴുത്ത എവിടുത്തു നോക്കട്ടെ.

ഗോവിന്ദൻ— അപ്പീൽനമ്പ്ര ഗുണമായിതീൎന്നു. (എന്നു
പറഞ്ഞുകൊണ്ട കുപ്പായക്കീശ്ശയിൽനിന്ന എഴുത്ത
ഏടുത്ത കുഞ്ഞികൃഷ്ണമേനോൻ ഇരുന്നിട്ടുണ്ടായി
രുന്ന ചാരുകസേലയുടെ ഇടത്തേതണ്ടിന്മേൽ തൊടാ
തെ വെച്ചു).

കു.കൃ.മേ—(എഴുത്ത എടുത്ത പൊളീച്ച വായിച്ചു മെല്ലെ
ഒന്ന ചിരിച്ചുംകൊണ്ട)പട്ടയംകൊടുക്കൽ കഴിഞ്ഞി
ട്ടവേണം അങ്ങട്ട വരാൻ എന്ന വിചാരിച്ചുംകൊ
ണ്ടിരിക്കയാണ. അത ഒരുസമയം ഈ ബുധനാ
ഴ്ചതന്നെ കഴിയും. ഗൊവിന്ദന എന്നിട്ട പോയാൽ
പോരെ! പക്ഷെ നമുക്ക ഒന്നിച്ചപോകാം.

ഗോവിന്ദൻ— ബുധനാഴ്ച മുൻസീപ്പകോടതിയിൽ ഒരു
നമ്പ്ര പ്രഥമവിചാരണയുണ്ട. അതകൊണ്ട നാ
ളേക്ക മടങ്ങി എത്തേണമെന്ന പരഞ്ഞിരിക്കുന്നു.
ഇന്ന ഞായരാഴ്ചയായതകൊണ്ട സാവകാശമുണ്ടാകു
മെന്ന വിചാരിച്ചാണ എന്നെ അയച്ചത. ഇപ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/17&oldid=194020" എന്ന താളിൽനിന്ന് ശേഖരിച്ചത്