ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 159

യിരുന്നത. "അട്ടയുടെ കണ്ണുദുഷ്ടിലെചെല്ലു" എന്നൊരു
പഴഞ്ചൊല്ലുണ്ടെല്ലൊ.

കൊച്ചമ്മാളുവിന്റെ യുക്തിയുക്തമായ പ്രവൃത്തിയും
ഔദാൎയ്യവും വിചാരിച്ചു പങ്ങശ്ശമേനോൻ വൃഥാ അന്ധാ
ളിച്ചു അനേകമായിരം മനോരാജ്യങ്ങളുടെ അധീനത്തിൽ
തന്റെ മനസ്സിനെ ഏല്പിച്ചുവെച്ചും കൊണ്ട അവൾ ത
ന്റെ കയ്യിൽ വെച്ചുകൊടുത്തിട്ടുള്ള ചായതാനും കഴിച്ചു
പരമസന്തുഷ്ടനായി അവളുടെ മുഖത്തനോക്കി ഒരു പച്ച
പ്പുഞ്ചിരിതൂകി ഇപ്രകാരം പറഞ്ഞു.

പ.മേ. ഞാൻ ഈ വയസ്സിൻ കീഴിൽ അനേകം സ്ത്രീ
കളെ കണ്ടിട്ടും അവരോട സംസാരിച്ചിട്ടും ഉണ്ട—
എല്ലാ ഗുണവും തികഞ്ഞിട്ട ഇങ്ങിനെ ഒരു യുവതി
യെ ഞാൻ ഇതവരെ കണ്ടിട്ടില്ല. നിങ്ങൾ ഇ
പ്പോൾ ചെയ്തിട്ടുള്ളെയും ചെയ്വാൻ പോകുന്നെയും
ഉപചാരങ്ങൾക്ക ഞാൻ ആജീവനാന്തം നന്ദിയു
ള്ളവനായിരിക്കും.

കൊച്ചമ്മാളു— അത ശരിയാണ— എല്ലാ ദുൎഗ്ഗുണവും തിക
ഞ്ഞിട്ട ഇങ്ങിനെ ഒരുത്തിയെ കണ്ടിട്ടില്ല എന്നായി
രുന്നു പറയേണ്ടത. കാണ്മാനും പ്രയാസംതന്നെ
യാണ.

പ—മെ— കഷ്ടം! ദുൎഗ്ഗുണം തികഞ്ഞിട്ടൊ ! ശിവ ശിവ !
കണ്ണുമുഖത്തുള്ള യാതൊരുമനുഷ്യനും അത ഒരിക്കലും
പറയുന്നതല്ല. സ്ത്രീകളുടെ ഗുണദോഷത്തെപ്പറ്റി
തെല്ലൊരു പരിചയം എനിക്കും ഉണ്ടെ? കേവലം
വങ്കന്മാരുടെ പട്ടികയിൽ എന്നേയും ചേൎക്കരുതെ.

കൊച്ചമ്മാളു— ഈ ദിക്കിൽ എന്നപ്പോലെയുള്ള മറ്റു
യാതൊരു പെണ്ണും ഇല്ലെന്ന നിങ്ങൾക്ക മാത്രമല്ല
ഈ നാട്ടിലുള്ള എല്ലാവൎക്കും നല്ല നിശ്ചയമുണ്ട. അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/171&oldid=194311" എന്ന താളിൽനിന്ന് ശേഖരിച്ചത്