ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

178 പത്താം അദ്ധ്യായം

ഗോപാലമേനോനോട പറഞ്ഞു. അദ്ദേഹം അപ്പോൾത
ന്നെ അവിടെനിന്നു എഴുനീറ്റു മെതിയടി കസേലയുടെ
അരികത്തതന്നെ ഇട്ട വായിൽ ഉണ്ടായിരുന്ന വെറ്റില
തുപ്പി മുഖംകഴുകിത്തുടച്ചു വേഗത്തിൽ താഴത്തിറങ്ങി വള
രെ ആദരവോടും വിനയത്തോടും കിഴക്കെ പൂമുഖത്തേ
ക്ക കടന്നുചെന്നു. നമ്പൂരിപ്പാട അപ്പോൾ അവിടെ ഉ
ണ്ടായിരുന്ന ഒരു കസേലമേൽ ഇരുന്നിട്ട കിഴക്കെ മുറ്റ
ത്തെ ലതാഗൃഹത്തിന്റെയും പൂച്ചെടികളുടെയും അഴകും
സൌന്ദൎയ്യവും നോക്കി വിസ്മയിക്കയായിരുന്നു. ഗോപാ
ലമേനോൻ കടന്നചെന്നപാട നമ്പൂരിപ്പാടിനെ യാഥാ
യോഗ്യം തൊഴുത ഉപചാരംചെയ്ത ഭക്തിയോടുംബഹുമാ
നത്തോടും കുറെ അകലെ വാങ്ങിനിന്നു. വെറ്റില്ലത്തട്ടും
എടുത്തുകൊണ്ട ഗോവിന്ദനും ഗോപാലമേനവന്റെ പി
ന്നാലെതന്നെ പൂമുഖത്തേക്ക വന്നു. മുറുക്കാനുള്ള സാധ
നം നമ്പൂരിപ്പാട്ടിന്റെ അടുക്കെ കൊണ്ടവെച്ച തൊഴുതു
അവനും വിനയപൂൎവ്വം അവിടെ നിന്നു. ലക്ഷ്മിഅമ്മ
യും തന്റെ രണ്ട സഹോദരിമാരോടുകൂടി മെല്ലെ വന്നു
കിഴക്കെത്തളത്തിലെ ഒരു ജനേലിന്നരികെ നിന്നു. പുരു
ഹൂതൻനമ്പൂരി ചിരിച്ചുംകൊണ്ട തന്റെ അരികത്തുള്ള ഒ
രു കസേലയിന്മേൽ ഇരിപ്പാൻവേണ്ടി ഗോപാലമേനോ
നോട രണ്ടുമൂന്നപ്രാവശ്യം ഒരുപോലെ ആവശ്യപ്പെട്ടിട്ടും
അദ്ദേഹം ഇരിക്കാഞ്ഞതകൊണ്ട ഒടുവിൽ ഇങ്ങിനെ പറ
ഞ്ഞു. "ഗോപാലന‌അശേഷ,നിന്നുശീലമുണ്ടായിരിക്കില്ല—
നോം വന്നതകൊണ്ട ബുദ്ധിമുട്ടേണമെന്ന യാതൊരാവ
ശ്യവും ഇല്ല—ഇവിടെയിരിക്കാം യാതൊരുതരക്കേടും ഇല്ല.
ബഹുമാനവും ഭക്തിയും ഈവക ആളുകളെ കണ്ടാൽ
വേണ്ടതതന്നെ— അതെല്ലാം മനസ്സിലും വാക്കിലും ആണ
മുഖ്യമായി വേണ്ടത— മനസ്സിൽ ബ്രാഹ്മണഭക്തി നല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/190&oldid=194357" എന്ന താളിൽനിന്ന് ശേഖരിച്ചത്