ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 183

യൊന്നും കൊടുക്കാൻ സാധിക്കില്ല. ഗോവിന്ധൻ
ഗോപാലനതന്നെയിരിക്കട്ടെ. കാൎയ്യസ്ഥന ഇരുപ
ത്തഞ്ചുറുപ്പിക മാസം‌പ്രതി കൊടുക്കാനൊ? നല്ലശി
ക്ഷ! ആൎക്ക സാധിക്കും. നോക്ക പറങ്ങോടൻത
ന്നെ മതി— പറഞ്ഞു കൊടുത്താൽ അവൻ എല്ലാം
അതാതിന്റെ തരം‌പോലെതന്നെ പ്രവൃത്തിച്ച വ
രാറുണ്ട.

ഗൊ—മെ— തിരുമനസ്സിലേക്ക തല്ക്കാലം പറങ്ങോടൻ
തന്നെ മതി. ഗോവിന്ദൻ ഇല്ലാഞ്ഞാൽ അടിയ
ന്നും കുറെ തരക്കേടുണ്ട. പുതുതായി ഒരുത്തനെ
അന്വേഷിച്ചുകൊണ്ടന്നാലും മറ്റും പന്തിയാവില്ല.

പു—ന— അത ഗോപാലൻ പറഞ്ഞത ശരിയാണ. അ
ങ്ങിനെ തന്നെ ആയ്ക്കളയാം. എന്നാൽ ഗോവിന്ദ
നും കൂടി ഒരുമിച്ചു വരൂ. നോം അകത്തെല്ലാം ഒ
ന്നു നോയ്ക്കളായാം. ഗോപാലൻ ഇവിടത്തന്നെ
ഇരിക്കൂ. നോം ക്ഷണത്തിൽ മടങ്ങിവരാം. ഗോ
വിന്ദനുംകൂടി ഉണ്ടായാൽ എല്ലാം നല്ലോണം കാണാം.

ഗോവിന്ദൻ— അടിയന തിടുക്കമായി ഒരു ദിക്കിൽ പോ
കേണ്ടാതുണ്ടായിരുന്നു. വീട്ടുപണി കാണുന്നതിലേ
ക്ക അടിയൻ വേണമെന്നില്ലല്ലൊ.

പു—ന— നോം എല്ലാം ഒന്നും നോക്കിക്കണ്ടിട്ട പോയാൽ
പോരെ ഗോവിന്ദന? ക്ഷണത്തിൽ ആയ്ക്കളയാം.
കാണേണ്ടുന്ന ആവശ്യം മാത്രമെയുള്ളു.

ഗൊ—മെ— അടിയനും കൂടി ഒന്നിച്ചു വന്ന കളയാം ഗോ
വിന്ദന അശേഷവും താമസിപ്പാൻ തരമില്ല. ഇ
പ്പോൾ തന്നെ പോകേണ്ടാതുണ്ട.

പു—ന— എന്നാൽ ഗോവിന്ദൻ മടങ്ങി വന്നിട്ടാവാം
നോക്ക വീട്ടു പണി കാണുന്നത. വേഗം മടങ്ങി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/195&oldid=194370" എന്ന താളിൽനിന്ന് ശേഖരിച്ചത്