ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 191

എടുത്ത വളൎത്തപ്പെടുന്ന സിംഹം. പുലി. മുതലാ
യ ദുഷ്ടമൃഗങ്ങളെപ്പോലും മെരുക്കി ഹിതപ്രകാരം
നമുക്ക കൊണ്ട നടപ്പാൻ കഴിയുന്നതാണ. വളൎത്ത
വന്ന ഒരുതത്തയെപ്പോലും നമുക്ക ഇണക്കമുള്ള
തായി വെപ്പാൻ എത്ര പ്രയാസമുണ്ട. കാണുന്ന വ
ല്ല വള്ളികളുംമുളച്ച പടരുവാൻ ഭാവിക്കുന്ന സമ
യം തന്നെ ഒരു മരത്തോട ചേർത്തു വെക്കുന്നതായാ
ൽ അത എത്ര വേഗത്തിൽ അതിന്മേൽ ചുറ്റിപ്പ
റ്റി കയറി കെട്ടി കൂടി പൂത്ത തളിൎത്ത ശോഭിക്കുവാ
ൻ സംഗതി വരുന്നു? നിലത്തൊമറ്റൊ പടരുവാൻ
വിട്ടിട്ടുള്ള ലതകളെ ഫലപുഷ്പങ്ങൾ ഉണ്ടാകേണ്ടുന്ന
സമയം പിടച്ചു വലിച്ചെടുത്ത അതി വിശേഷമായ
മരത്തോട തന്നെ ചേൎത്തു കെട്ടുന്നതായാൽ പോലും
ഒരിക്കലെങ്കിലും അത ആദ്യം പ്രസ്താവിച്ച വള്ളി
യെപ്പോലെ വെച്ചു കെട്ടപ്പെടുന്ന മരത്തോട ചേ
ൎന്നു വരുമെന്നും ആരും വിചാരിക്കേണ്ട. ഇത പ്ര
കാരം തന്നെയാണ സ്ത്രീകളുടെ അവസ്ഥയും. ചെ
റുപ്പത്തിൽ ഉണ്ടാകുന്ന സംബന്ധത്തിന്നു മാത്ര
മെ വേണ്ടത്തക്ക എല്ലാ ഗുണവും സിദ്ധിക്കുകയുള്ളൂ.
അത കൊണ്ട സംബന്ധം ഇപ്പോൾ തന്നെ നട
ത്തേണമെന്നാണ നോം തീൎച്ചയായും അഭിപ്രായ
പ്പെടുന്നത.

ഗൊ—മെ—ഈ ഒരഭിപ്രായത്തോട അടിയൻ ഒരിക്കലും
യോജിക്കുന്നതല്ല. കുട്ടിപ്രായത്തിൽ സംബന്ധ
ക്കാരനെ ഉണ്ടാക്കുന്നത കൊണ്ട ഭാൎയ്യാഭൎത്താക്കന്മാ
ൎക്കപല വിധമായ ദോഷങ്ങൾ സംഭവിക്കയാണ
ചെയ്തു കാണുന്നത. സ്ത്രീയുടെ തറവാടുള്ളന്നും ഈ
ദോഷം വിട്ടു പോകുന്നതും പ്രയാസമാണ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/203&oldid=194389" എന്ന താളിൽനിന്ന് ശേഖരിച്ചത്