ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 197

ണ്ടും മുഖംകൊണ്ടും ഓരൊ വികൃതിവേഷം കാട്ടി ചു
ചുമടുവെച്ചു ചാടിക്കളിച്ചു അന്ധാളികളായി പടുവങ്ക
ന്മാരായ ചില പുരുഷന്മാരെ ഭ്രമിപ്പിച്ചു വശീകരി
ക്കുന്നതിന്നൊ ഇതിനൊന്നിനുമല്ല ഞാൻ സ്ത്രീ വി
ദ്യാഭ്യാസമെന്ന പേർ പറഞ്ഞുവരുന്നത. ഇവ
യിൽ മിക്കതും സ്ത്രീകളെ വഷളാക്കിത്തീൎക്കുന്ന സാ
ധനങ്ങളാണെന്ന എനിക്കും അഭിപ്രായമുണ്ട. കൃ
ത്യാകൃത്യങ്ങളെയും ധൎമ്മാധൎമ്മങ്ങളെയും ഉപദേശിച്ച
ഭൎത്തൃപരിചരണം, ബാലരക്ഷണം, ഗൃഹകൃത്യം
ഇതുകളിൽ വേണ്ടത്തക്ക പരിചയം ഉണ്ടാക്കി
ലൌകീകവിഷയങ്ങളിലും രാജ്യതന്ത്രങ്ങളിലും സാ
മാന്യമായ അറിവു സമ്പാദിച്ചു ബുദ്ധിവികാസ
വും മനഃപാകതയും ഉണ്ടാക്കി ആജീവനാന്തം ഒരു
സ്ത്രീയെ മഹാഭാഗ്യശാലിനിയായി ചെയ്യുന്നതിനാ
ണ ഞാൻ സ്ത്രീ വിദ്യാഭ്യാസമെന്നു പേർവിളിച്ചു
വരുന്നത. എന്നാൽ മേൽപറഞ്ഞ എല്ലാ ഗുണങ്ങ
ളും എളുപ്പത്തിൽ സിദ്ധിക്കുവാൻ മറ്റുള്ള ഭാഷക
ളെക്കാൾ ഇംഗ്ലീഷഭാഷ വളരെ സൌകൎയ്യമുള്ളതാക
കൊണ്ടും വിദ്യാഭ്യാസത്തിൽ പുരുഷന്മാരെപ്പോലെ
അധികം സമയവും തരവും സ്ത്രീകൾക്ക സിദ്ധി
പ്പാൻ പ്രയാസമായതുകൊണ്ടും ഇംഗ്ലീഷവിദ്യാഭ്യാ
സം സ്ത്രീകൾക്ക അത്യാവശ്യമായിട്ടുള്ളതാണെന്ന
വിശ്വസിച്ചു അതിലേക്ക പരിശ്രമം ചെയ്യിച്ചുവരു
ന്നതല്ലാതെ കല്ക്കട്ടരുടെയൊ സെഷ്യൻജഡ്ജിയുടെ
യൊ ഉദ്യോഗം കിട്ടേണ്ടതിനല്ല ആ പെണ്ണിനെ
ഞങ്ങൾ ഇംഗ്ലീഷുപഠിപ്പിച്ചുവരുന്നത. ഏതായാ
ലും നാല സംവത്സരം കൂടി വിദ്യാഭ്യാസം ചെയ്യിച്ച
തിൽ പിന്നെ യൌവനദശയിൽ എല്ലാ സംഗതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/209&oldid=194460" എന്ന താളിൽനിന്ന് ശേഖരിച്ചത്