ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അദ്ധ്യായം 9

വരട്ടെ എന്ന പറഞ്ഞു ഇപ്പം തന്നെ ഒന്ന പോയാലൊ?
മടങ്ങി വരാൻ ഇത്തിരി താമസിച്ചപോയെങ്കിൽ ഗോ
വിന്ദന ചോറ കൊടുക്കുന്നത തരക്കേടല്ലെ? ഗൊവിന്ദന
ചോറ വേഗം കൊടുത്തിട്ട “അങാടിക്കപോയി വരട്ടെ”
എന്ന പറഞ്ഞ മെല്ലെ പോയാലൊ. അതും തരമാകമെ
ന്ന തോന്നുന്നില്ല. ഇന്ന രാവിലെ എണീറ്റവരുമ്പൊൾ
ആ വാലു മുറിയൻ നായെ കണ്ട ഫലമാണിതൊക്കെ.
ഇന്ന എനി ഏതായാലും തരമില്ല. എനി ഒരിക്കലാകാം.
ഇന്നലെ കൊടുത്തആറണ ഇങ്ങട്ട തന്നെ മടങ്ങി വാങ്ങ
ണം. അത മടങ്ങിത്തരുമെന്ന എന്താണ നിശ്ചയം. രണ്ടു
വട്ടമായിട്ട ഒന്നെകാലുറുപ്പിക ഞാൻ ഇങ്ങിനെതന്നെ ക
ളഞ്ഞില്ലെ? എനി ഈ വകപ്രവൃത്തിക്ക പോകാത്തതാണ
നല്ലത്. യജമാനൻ എങ്ങും പോണില്ലല്ലൊ. പക്ഷെ അത
കുറെ വയസ്സായതകൊണ്ടായിരിക്കാം. ഏതായാലും ഗോ
വിന്ദന ചോറുകൊടുക്കുന്ന കാൎയ്യത്തിൽ ഉപേക്ഷ വരു
ത്തരുത. യജമാനൻ രണ്ടു പ്രാവശ്യം പ്രത്യേകം പരഞ്ഞി
രിക്കുന്നു. ചോറും കൂട്ടാനും ഇവിടെയുള്ളത തന്നെ മതി.
ഒന്നും എനിയും ചൂട മാറിട്ടില്ല. രണ്ടു പപ്പടം കാച്ചണം.
അല്പം കൊണ്ടാട്ടവും വറക്കണം. ചുക്കവെള്ളം ലേശം ത
ണുത്തിട്ടില്ല. നല്ല സംഭാരവും ഉണ്ട.

കണ്ടപ്പൻ ഇങ്ങിനെ വിചാരിച്ചും കൊണ്ടിരിക്കുന്ന
മദ്ധ്യെ ഗൊവിന്ദൻ കുളി കഴിഞ്ഞ എത്തി. കണ്ടപ്പൻ
ക്ഷണത്തിൽ രണ്ട കിണ്ടിയിൽ വെള്ളം കൊണ്ടക്കൊ
ടുത്തു. ഗൊവിന്ദൻ കാൽ കഴുകുമ്പഴക്കു കണ്ടപ്പൻ അല
ക്കിയ ഒരു മലമൽ മുണ്ടും ഒരു ചീന്തലും കൊണ്ടന്നുകൊ
ടുത്തു. ഗൊവിന്ദനെ ഉണ്ണാൻ കൂട്ടിക്കൊടുണ്ടപൊയി.
ഊണിന്റെ വട്ടം ആകപ്പാടെ വളരെ തരക്കെടില്ലയായി
രുന്നു. ചൊറ അല്പം തണുത്തിട്ടുണ്ടായിരുന്നു എങ്കിലും

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/21&oldid=194024" എന്ന താളിൽനിന്ന് ശേഖരിച്ചത്