ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

200 പത്താം അദ്ധ്യായം

ണ ദ്വേഷംകൊണ്ടൊ ബ്രാഹ്മണനിന്ദ മനസ്സിൽ
ഉള്ളതകൊണ്ടൊ അല്ല. ബ്രാഹ്മണഭക്തിയും ബഹു
മാനവും കുറെ അധികമായതകൊണ്ട മാത്രമാണ—
ഇപ്പോൾ ആചരിച്ചുവരുന്ന പ്രകാരമുള്ള സംബ
ന്ധം കേവലം അശാസ്ത്രീയവും പാപകരവുമാണെ
ന്നാണ അടിയൻ മനസ്സിലാക്കീട്ടുള്ളത— അതുകൊ
ണ്ടാണ ഇങ്ങിനെ മുടക്കം പറയുന്നത.

പു—ന— നല്ല ശിക്ഷ. അശാസ്ത്രീയമൊ? ഇങ്ങിനെയാ
ണില്ലെ മനസ്സിലാക്കിയത? ശാസ്ത്രീയം തന്നെയാ
ണ കെട്ട്വൊ? അശാസ്ത്രീയമായ കാൎയ്യത്തിൽ നമ്പൂ
രാര പ്രവേശിക്കുമെന്ന വിചാരിക്കുന്നത ശുദ്ധമെ
വിഡ്ഢിത്വമാണ.

ഗോ—മേ— കാൎയ്യം പറയുന്നതിന്ന ഇവിടേക്ക മുഷിച്ചി
ലില്ലെല്ലൊ? പക്ഷെ അടിയൻ യാതൊന്നും കേൾ
പ്പിക്കുന്നില്ല.

പു—ന— യാതൊരു മുഷിച്ചിലും ഇല്ല. ഗോപാലന പറയാ
നുള്ളത മുഴുവനും പറയാം.

ഗോ—മേ— ആചരിച്ചു വരുന്ന ൟവക സംബന്ധമൊ
സംഭോഗമൊ മന്വാദി സ്മൃതികൾക്ക തീരെ വിരു
ദ്ധമായിട്ടുള്ളതാണ. അങ്ങിനെ ചെയ്തുവരുന്ന ബ്രാ
ഹ്മണൻ പാതിത്യവും നരകവും ഭുജിക്കേണ്ടിവരുമെ
ന്നും പറഞ്ഞു കേൾക്കുന്നുണ്ട. കാമാതുരൻ എങ്കി
ലും ഒരു ബ്രാഹ്മണനെ പതിതനാക്കിത്തീൎപ്പാൻ മ
നഃപൂൎവ്വം ഇടവരുത്തുന്നത കഠിനമായ പാപമാണെ
ന്നും ആ പാപം തറവാട്ടിലെ പൂൎവ്വസുകൃതത്തെപോ
ലും നശിപ്പിച്ചു കളയുമെന്നും ആണ അടിയൻ
വിശ്വസിച്ചിട്ടുള്ളത. ബ്രാഹ്മണനെ നശിപ്പിക്കു
ന്നതിന്ന അതി ദാരുണമായ ബ്രഹ്മഹത്യാപാപം

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/212&oldid=194475" എന്ന താളിൽനിന്ന് ശേഖരിച്ചത്