ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

202 പത്താം അദ്ധ്യായം

നിരാഹാരന്മാരായി പഞ്ചാഗ്നിമദ്ധ്യസ്ഥന്മാരായി ത
പസ്സചെയ്ത അഷ്ടൈശ്വൎയ്യസിദ്ധിയും നിഷ്കല്മഷ
ത്വവും നിഗ്രഹാനുഗ്രശക്തിയും ലഭിച്ച അത്യന്തം
ദിവ്യന്മാരായ യതീശ്വരന്മാരുടെ ഓരോ അവസ്ഥ
യെ ഉദാഹരണമായെടുത്ത ലജ്ജകൂടാതെ വ്യവഹരി
ക്കുന്നു— ഇപ്പഴത്തെ മനുഷ്യന്മാരോട അവക സം
ഗതിയെപ്പറ്റി യാതൊരുത്തരവും പറയാതിരിക്കു
ന്നതാണ വളരെ നല്ലത.

പു—ന— ഗോപാലൻ എന്തതന്നെ പറഞ്ഞാലും വെണ്ടി
ല്ല. യോഗ്യന്മാർ പണ്ടുപണ്ടെ നടന്നും നടത്തിച്ചും
വരുന്ന കാൎയ്യങ്ങൾ അബദ്ധമാണെന്നപറയുന്നത
ശുദ്ധമെ അധിക പ്രസംഗമാണ.

ഗോ—മേ—. അകൃത്യം ആരതന്നെ ചെയ്താലും കൃത്യമായിരി
ക്കുമെന്ന എനിക്ക തോന്നുന്നില്ല. ശാസ്ത്രനിഷിദ്ധ
മായ മദ്യപാനം, കളവ,വ്യഭിചാരം,മുതലായ കൎമ്മങ്ങ
ൾ എട്ടോ പത്തോ മഹായോഗ്യന്മാർ ചെയ്തിട്ടുള്ളത
കൊണ്ടൊ പത്തൊ അമ്പതൊപേർ ഇപ്പോഴും ചെ
യ്തവരുന്നതകൊണ്ടൊ ആവക നീചകൎമ്മങ്ങൾ സ്വീ
കാരയോഗ്യങ്ങളെന്നൊ പ്രശസ്തങ്ങളെന്നൊ ഒരി
ക്കലും പറഞ്ഞുകൂടാ. പരശുരാമൻ മാതാവിനെവ
ധിച്ചില്ലെ? പരാശരമുനി ഒരു മുക്കുവത്തിയെ പരി
ഗ്രഹിച്ചില്ലെ?വേദവ്യാസൻതന്റെ സഹോദരഭാ
ൎയ്യമാരിൽ പുത്രോല്പാദനം ചെയ്തില്ലേ? പാണ്ഡവന്മാ
രഞ്ചുപേരു കൂടി ഒരു ഭാൎയ്യയെവെച്ചില്ലെ? എന്നിങ്ങി
നെ പറഞ്ഞുംകൊണ്ട് ൟ കാലത്തും മാതൃവധം നീച
സ്ത്രീ സംഭോഗം മുതലായത ചെയ്തു തുടങ്ങിയാൽ
പിന്നെത്തെ കഥ പറയേണ്ടതില്ലല്ലൊ.

പു—ന— ശൂദ്രസ്ത്രീ സംഭോഗം നമ്പൂരാൎക്ക ആവാമെന്നും
അതുകൊണ്ട യാതോരു ദോഷവും ഇല്ലെന്നും ശ്രീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/214&oldid=194488" എന്ന താളിൽനിന്ന് ശേഖരിച്ചത്