ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 203

പരശുരാമൻ വിധിച്ചിട്ടുള്ളാതാണെന്ന ഗോപാ
ലൻ കേട്ടിട്ടില്ലെ? നമ്പൂരാരുടെ ആവശ്യാൎത്ഥം പരശു
രാമസ്വാമി ദേവലോകത്തിൽനിന്ന ദേവസ്ത്രീകളെ
കൊണ്ടുവന്ന കേരളത്തിൽ പാൎപ്പിച്ചുവെന്നും അവ
രുടെ സന്താനങ്ങളാണ കേരളത്തിൽ ഇപ്പോൾ കാ
ണുന്ന മിക്ക ശൂദ്രന്മാരെന്നും അവൎക്ക പരദേശ
ശൂദ്രരേക്കാൾ വളരെ ആഭിജാത്യവും ഉൽകൃഷ്ടത
യും ഉണ്ടെന്നും അതകൊണ്ട കേരള ബ്രാഹ്മണൎക്ക
ശൂദ്രസ്ത്രീ സംഭോഗം ആവാമെന്നും എനി എങ്കിലും
ഗോപാലൻ മനസ്സിലാക്കേണ്ടതാണ.

ഗോ—മേ— ൟ പ്രസ്താവം യുക്തിക്കും അനുഭവത്തിന്നും
കേവലം വിരുദ്ധമായിട്ടുള്ളതാണെന്ന മൂക്കു കീഴ്പെട്ടു
ള്ള സകല മനുഷ്യന്മാരും സമ്മതിക്കുന്നതാണ. ബ്രാ
ഹ്മണരുടെ സംഭോഗ സുഖത്തിന്നുവേണ്ടി പരശു
രാമൻ ദേവസ്ത്രീകളെ കൊണ്ടുവന്ന കേരളത്തിൽ
പാൎപ്പിച്ചിട്ടുണ്ടായിരുന്നുവെങ്കിൽ അവൎക്കും അവരു
ടെ സന്താനങ്ങളായ ഞങ്ങൾക്കും അന്ന മുതൽ ഇ
ന്നവരെ നീചത്വവും അശുദ്ധവും ഉണ്ടായിരിപ്പാ
ൻ ഒരിക്കലും പാടുള്ളതല്ല— ദേവസ്ത്രീകളെയൊ അ
വരിൽ തങ്ങൾക്കുണ്ടായ സന്താനങ്ങളെയോ തൊ
ട്ടാൽ കേരള ബ്രാഹ്മണൎക്ക മറ്റുള്ള ബ്രാഹ്മണരെ
ക്കാൾ വിശേഷവിധിയായി സ്നാനം വേണമെന്ന
പറയുന്നത തീരെ അസംബന്ധവും അബദ്ധവുമല്ലെ ?

പു—ന— ആദ്യകാലത്തിൽ യാതൊരു ശുദ്ധവും വൎജ്ജിച്ചു
വന്നിട്ടുണ്ടായിരുന്നില്ല. കാലക്രമേണ മറ്റുള്ള താ
ണ ജാതിക്കാരുമായി ഇടചേൎന്ന ഭക്ഷ്യാഭക്ഷ്യങ്ങ
ളിൽ യാതോരു വ്യവസ്തയും ഇല്ലാതെ കേവലം ശൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/215&oldid=194492" എന്ന താളിൽനിന്ന് ശേഖരിച്ചത്