ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

206 പത്താം അദ്ധ്യായം

പു—ന— അത നല്ല ശിക്ഷ! ശൂദ്രസ്ത്രീകളിൽ ൟയ്യുള്ളാളു
കൾ പ്രവേശിക്കുന്നതുകൊണ്ട നോക്കല്ലാതെ നി
ങ്ങൾക്കും പാപമുണ്ട. ഇല്ലെ ? എനി എന്തല്ലാണ
ഗോപാലന പറവാനുള്ളത ? എല്ലാം പറഞ്ഞു തീൎത്ത
കളയു.

ഗോ—മേ— പ്രസ്താവിപ്പാൻ ഭാവിച്ച അവസ്തക്ക എ
നിമുഴുവനും പ്രസ്താവിച്ച കളയാമെന്നതന്നെയാ
ണ വിചാരിക്കുന്നത്. ശൂദ്രസ്ത്രീ സ്പ്രൎശം ഇരിക്ക
ട്ടെ, ശൂദ്രഗൃഹത്തിൽ പ്രവേശിക്കുന്നതകൊണ്ടത
ന്നെ അത്യുൽകൃഷ്ടന്മാരായ കേരളബ്രാഹ്മണൎക്ക
അശുദ്ധി വരുമെന്നല്ലെ വെച്ചിട്ടുള്ളത. അശുദ്ധ
നായ ബ്രാഹ്മണന്റെ ബീജത്തിനും അപ്പോളശു
ദ്ധി ബാധിക്കാതിരിപ്പാൻ പാടില്ലാത്തതല്ലെ. അ
ശുദ്ധബീജത്തിൽ നിന്നുണ്ടാകുന്ന സന്താനങ്ങളു
ടെ ശുദ്ധത്തെപ്പറ്റി പ്രസ്താവിക്കേണ്ടുന്ന ആവ
ശ്യമെയില്ല. ഇങ്ങിനെയുള്ള സന്താനങ്ങൾ നീച
സന്താനങ്ങൾ എന്നാണ പൂൎവ്വീകന്മാർ വിധിച്ച
കാണുന്നത. അതും ഇരിക്കട്ടെ പാത്രദൂഷ്യംകൊണ്ട
അത്യന്തം വിശിഷ്ടങ്ങളായ സാധനങ്ങൾ സ്വാഭാ
വികസ്ഥിതിയെ വിട്ട കേവലം വഷളായ്പോകുമാറു
ണ്ടെന്ന എല്ലാവൎക്കും വിശ്വാസം വന്നിട്ടുള്ള അവ
സ്ഥയാണല്ലൊ. ഓട്ടുപാത്രാത്തിൽ ഒഴിക്കുന്ന ത
യിർ കിളൎത്ത ചീത്തയായ്പോകുന്നതപോലെ നീച
യോനിയിൽ പതിക്കുന്ന ഉത്തമബീജവും അത്യന്തം
നീചമായി ദുഷിച്ചപോകയാണ ചെയ്യുന്നത. അ
ല്ലാത്തപക്ഷം ശൂദ്രസ്ത്രീയിൽ ബ്രാഹ്മണൊല്പന്നങ്ങ
ളായ സന്താനങ്ങൾ ശൂദ്രരേക്കാൾ താണവരാ
ണെന്ന മന്വാദി സ്മൃതികളിൽ വിധിച്ചു കാണ്മാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/218&oldid=194507" എന്ന താളിൽനിന്ന് ശേഖരിച്ചത്