ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

214 പതിനൊന്നാം അദ്ധ്യായം

ആപ്പീസ്സിലയച്ചു ഒരു ടെലിഗ്രാം അടിപ്പിക്കാമെന്നു വിചാ
രിക്കുന്നു. എനിക്ക ഇംഗ്ലീഷഭാഷ അറിഞ്ഞുകൂടാത്തതു
കൊണ്ട അത അയക്കേണ്ടുന്ന മാതിരി നല്ല നിശ്ചയ
മില്ല. ഗോവിന്ദനും എനിക്ക പറ്റിയ കാൎയ്യസ്തൻ
തന്നെ. നീ ഇംഗ്ലീഷ രണ്ട നാല സംവത്സരമായെല്ലൊ
പഠിച്ചു പരുന്നു ? ടെലിഗ്രാം അയപ്പാൻ ശീലമുണ്ടെങ്കിൽ
വേണ്ടത്തക്ക പ്രകാരം ഒന്ന ഏഴുതി ഇപ്പോൾ തന്നെ
ഗോവിന്ദന്റെ വശം അയക്കൂ. മറ്റൊന്നും വിചാരി
ച്ചു മുഖം ചീത്തയാക്കേണ്ട" ഇത കേട്ടപ്പോൾ മീനാക്ഷി
ക്കുട്ടിയുടെ മനസ്സിൽ പാങ്ങല്ലാത്ത ഒരു പരിഭ്രമവും വിചാ
രവും ഉണ്ടായി. തന്റെ അച്ഛന്നു വല്ല ശരീര സുഖക്കേ
ടും ബാധിച്ചിട്ടുണ്ടായിരിക്കും എന്നുള്ളചിന്ത മനസ്സിൽ ക
ടക്കുമ്പഴക്ക കണ്ണിൽ വെള്ളം നിറഞ്ഞു എന്നുമാത്രമ
ല്ല ആയ്ത മുഖത്ത കൂടി പലവഴിയായൊഴുകി തുള്ളിതുള്ളിയാ
യി റവുക്കയിൽ ഇറ്റിട്ടു വീഴുകയും ചെയ്തു അഭിനവമാ
യി വികസിച്ചു നില്ക്കുന്ന സരോരുഹത്തിന്മേൽ തുഷാരം
പതിച്ചാൽ ഏതപ്രകാരമൊഅതപ്രകാരം അതി പ്രസന്ന
മായി വിളങ്ങിക്കൊണ്ടിരുന്ന അവളുടെ മുഖത്ത ക്ഷണ
നേരംകൊണ്ട ഒരു വൈവൎണ്യവും മ്ലാനതയും ബാധിച്ചു
ഇതെല്ലാം കണ്ടപ്പോൾ ഗോപാലമേനോന്റെ മനസ്സി
ലും കുറച്ചു കുണ്ഠിതമുണ്ടായി. എങ്കിലും അദ്ദേഹം അത്യ
ന്തംധൈൎയ്യശാലിയായിരുന്നതകൊണ്ട തന്റെ മനോവൈ
വശ്യം ലേശം പോലും പുറത്തു കാണിക്കാതെ അവളെ
തന്റെ മടിയിൽ പിടിച്ചിരുത്തി തോൎത്ത മുണ്ടു കൊണ്ട ക
ണ്ണീർ തുടച്ചു മൂൎദ്ധാവിൽ രണ്ട മൂന്നുരു ചുംബിച്ചു പതുക്കെ
പറഞ്ഞു. "നീ എന്തൊരു ഭോഷയാണ! സ്ത്രീ സാധാരണ
മായ ചാപല്യം നിണക്കെങ്കിലും അല്പം കുറഞ്ഞിരിക്കേണ
മെന്ന വിചാരിച്ചിട്ടല്ലെ ബുദ്ധിവികാസം വരത്തക്കത

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/226&oldid=194533" എന്ന താളിൽനിന്ന് ശേഖരിച്ചത്