ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

218 പതിനൊന്നാം അദ്ധ്യായം

ചെയ്പാൻ ആ അമ്മയെ ഭരമേല്പിച്ചു തന്റെ അറയിൽ
പോയി വെറ്റിലത്തട്ടും എടുത്തുകൊണ്ടു പുറത്തേക്ക് കട
ന്നു. അപ്പോഴെക്ക പാറുക്കുട്ടിയും കുളി കഴിഞ്ഞു പടി
ഞ്ഞാറെ പടികയറി ഓടി.കെണ്ടെത്തി. " ഞാനും വരട്ടെ
ഏട്ടത്തീ. നോക്കഒന്നിച്ച പുറത്തേതളത്തിലേക്ക പോ
കുന്നതാണനല്ലത. ഞാൻ ഇതാ ഈറൻ വീഴ്ത്തോട്ടെ? "
അവൾ തന്റെ അറയിൽ കടന്നു വേഗത്തിൽ ഒരുഅലക്ക
വസ്ത്രം ഏടുത്തു ചുറ്റി കാതിൽതോടയും കഴുത്തിൽ പതക്ക
വും നൂലും അന്നഞ്ഞ നേരിയഒരു തോൎത്തുമുണ്ടെടുത്ത മ
ക്കിനിയിട്ട പുറത്തുകടക്കുന്നതിന്ന മുമ്പായിട്ടതന്നെ ലക്ഷ്മി
അമ്മയും മീനാക്ഷിക്കുട്ടിയും അവർ വിചാരിച്ചദിക്കിൽ
ഏത്തിയിരുനു. പാറുക്കുട്ടിയുംവന്നു അവരുടെ അടുക്കെ
കിഴക്കെ വലിയതളത്തിൽ ഇടത്തഭാഗമുള്ള ജനലിന്നരി
കെ കിഴക്കോട്ടനോക്കികൊണ്ടു നിന്നു. കുഞ്ഞികൃഷ്ണമേ
നോൻ, കുഞ്ഞിശങ്കരമേനോൻ, ഗോപാലമേനോൻ,
അച്യുതമേനോൻ, ഇവർ നാലുപേരും ക്രമപ്രകാരം മു
മ്പിലും വഴിയുമായി വന്നു. ഇതിനിടയിൽ പൂമുഖത്ത എ
ത്തി അവിടെയുള്ള ഓരോ കസെലമേൽ മുമ്പറഞ്ഞ മൂന്നു
പേരും വന്നിരുന്ന അന്യോന്യം ഓരൊ യോഗക്ഷേമ
ങ്ങളെക്കുറിച്ചു സംസാരിച്ചു തുടങ്ങി. അച്യുതമേനോൻ വ
ന്നപാട അകത്തകടന്നു അമ്മയെകണ്ടുകണ്ണിനും മനസ്സി
ന്നും സന്തോഷം നൽകി. അത്യാദരവോടെകുശലംചോദിച്ച
അടുക്കെയുള്ള ഒരുകസേലമേൽ ഇരുന്നു. ഇതിനിടയിൽ കു
ഞ്ഞികൃഷ്ണമേനോന്റെ ഒരുമിച്ചുവന്നിട്ടുള്ള താലൂക്കകോൽ
ക്കാരൻ കോമൻ നായര പെട്ടികളും മറ്റുസാമാനങ്ങളും
വാലിയക്കാരെകൊണ്ട പിടിപ്പിച്ചു അകായിലേക്ക കൊണ്ടു
വന്നു വെച്ചു. ലക്ഷ്മിഅമ്മയുടെ അടുക്കെവന്നു. ഓച്ചാനി
ച്ചു നിന്നു. ലക്ഷ്മിഅമ്മ കോമൻനായരോടു വഴിയാത്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/230&oldid=194547" എന്ന താളിൽനിന്ന് ശേഖരിച്ചത്